നാളെ പെരുന്നാളല്ലേ എന്റെ പെരുന്നാളിങ്ങനെയാ, കടയിൽ വിൽപ്പനയ്ക്കായി വച്ചിരുന്ന വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളിൽ നിറച്ചുകൊടുത്ത് നൗഷാദ്, കണ്ണുനിറഞ്ഞ് സന്നദ്ധ പ്രവർത്തകർ, വീഡിയോ

22

ഇങ്ങനെയാണ് കേരളം, എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവർക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകേണ്ടതില്ലെന്നും ഒരു വിഭാഗം വൻ പ്രചരണമഴിച്ചു വിടുമ്പോൾ പ്രവൃത്തി കൊണ്ട് അവർക്ക് മറുപടി കൊടുക്കുകയാണ് നൗഷാദ്. മാലിപ്പുറത്തെ തുണിക്കച്ചവടക്കാരൻ നൗഷാദ്.

വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടൻ രാജേഷ് ശർമ്മയുടെ നേതൃത്വത്തിൽ ഒരു സംഘം എറണാംകുളം ബ്രോഡ്വേയിൽ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോൾ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാൻ കഴിയുമോ എന്നായിരുന്നു.

Advertisements

തന്റെ കട തുറന്ന് വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളിൽ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് പറഞ്ഞപ്പോൾ നൗഷാദിന്റെ മറുപടി ഇങ്ങനയൊയിരുന്നു.

നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ എന്റെ പെരുന്നാളിങ്ങനെയാ.

വീഡിയോ കാണാം:

Advertisement