നടി നിത്യ മേനോൻ മലയാളത്തിന്റെ താര സുന്ദരിയാണ് . മലയാളത്തിൽ സജീവമായി നിൽക്കുന്നതിനിടയിലായിരുന്നു നിത്യ അന്യഭാഷയിലേക്ക് പ്രവേശിച്ചത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിന്നും മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്.
ഇപ്പോൾ ബോളിവുഡിലേക്കും ചുവട് വെച്ചിരിക്കുകയാണ് നിത്യ. ജഗൻ ശക്തി സംവിധാനം ചെയ്യുന്ന മിഷൻ മംഗൽ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റം. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിലാണ് നിത്യ ഇപ്പോൾ.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയിലെ ജുഹുവിൽ വച്ചു നടന്ന പരിപാടിയിൽ പങ്കെടുത്ത നിത്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈററലാകുന്നത്.
അക്ഷയ് കുമാർ, വിദ്യ ബാലൻ, താപ്സി പന്നു, സൊനാക്ഷി സിൻഹ, ക്രിതി കുൽഹരി, ശർമൻ ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയം.