‘അമുദവ’നെ ജൂറി കണ്ടില്ല, പതിവുപോലെ ഇത്തവണയും മമ്മൂട്ടിയെ തഴഞ്ഞു: ദേശീയ അവാർഡിൽ മായമോ

25

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ദേശീയതലത്തിൽ മികച്ച നടനുള്ള പുരസ്‌കാരത്തിൽ പതിവുപോലെ ഇത്തവണയും തഴയപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം ഇത്തവണ രണ്ടുപേർക്കാണ് ഉറിയിലെ അഭിനയത്തിന് വിക്കി കൌശലിനും അന്ധാദൂനിലെ പ്രകടനത്തിന് ആയുഷ്മാൻ ഖുറാനയ്ക്കും.

Advertisements

എന്നാൽ പേരൻപ് എന്ന ചിത്രത്തിലെ അമുദവൻ എന്ന കഥാപാത്രത്തിന് മുമ്പിൽ നിൽക്കാൻ ശേഷിയുള്ളവയാണോ അവാർഡ് ലഭിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങൾ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ജൂറി തയ്യാറായില്ല. ഉറപ്പിച്ചുതന്നെ പറയാം മമ്മൂട്ടിയുടെ അമുദവനേക്കാൾ മികച്ച കഥാപാത്രങ്ങളൊന്നും തന്നെ ഇത്തവണ സൃഷ്ടിക്കപ്പെട്ടിരുന്നില്ല.

പക്ഷേ, ദേശീയ അവാർഡ് നിർണയജൂറിയുടെ കണ്ണിൽ അത് പെട്ടില്ല എന്നുമാത്രം. ‘മമ്മൂട്ടിക്ക് എന്തുകൊണ്ട് അവാർഡ് കിട്ടിയില്ല എന്നത് സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്’ എന്നാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ പ്രതികരിച്ചത്.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് പോലും വ്യക്തമായ മറുപടി ലഭിച്ചില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ അവാർഡ് നിർണയത്തിൽ മറ്റ് പല താൽപ്പര്യങ്ങളും കടന്നുകൂടിയിരുന്നു എന്ന് ആരോപണമുയർന്നുവരുന്നതിൻറെ പുറത്ത് വരും ദിവസങ്ങളിൽ ചർച്ചകൾ നടക്കുമെന്നത് തീർച്ചയാണ്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പലതവണ നേടിയിട്ടുള്ള നടനാണ് മമ്മൂട്ടി. ആ കാരണം പറഞ്ഞ് അർഹതപ്പെട്ട ഒരു പുരസ്‌കാരം അദ്ദേഹത്തിന് നിഷേധിക്കേണ്ടതില്ല. ആരൊക്കെ തഴഞ്ഞാലും രാജ്യത്തെ പ്രേക്ഷകരുടെ മനസിൽ കഴിഞ്ഞ വർഷത്തെ മികച്ച നടൻ മമ്മൂട്ടി തന്നെയാണ്.

Advertisement