ഇടുക്കി വെള്ളിയാമറ്റത്ത് പുഴയിലെ ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരൻ സാഹസികമായി രക്ഷപ്പെടുന്നു: ഞെട്ടിക്കുന്ന വീഡിയോ

10

ഇടുക്കി: ഇടുക്കി വെള്ളിയാമറ്റത്ത് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരൻ സാഹസികമായി രക്ഷപ്പെട്ടു. വെള്ളിയാമറ്റം പന്നിമറ്റം പഞ്ചായത്തിലെ ചപ്പാത്ത് പാലത്തിലായിരുന്നു അപകടം.

വെള്ളത്തിൽ പൂർണമായി മുങ്ങിയ കാറിൽ നിന്നും ആൾ രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങൾ അടക്കം വൈറലാകുന്നത്. കഴിഞ്ഞ ദിവസത്തെ മഴയിൽ ചപ്പാത്ത് പാലത്തിൽ ശക്തമായി വെള്ളം കയറിയിരുന്നു. ഈ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു.

Advertisements

എന്നാൽ കാർ കടന്നുപോകവെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയും കാർ കുടുങ്ങിപ്പോവുകയും ചെയ്തു.
ഇതോടെ വാഹനം തിരിച്ച് കരയിലെത്തിക്കാൻ നാട്ടുകാരും വാഹനത്തിലുണ്ടായിരുന്ന ആളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കാറിൽ കയർ കെട്ടിവലിച്ച് റോഡിലേക്ക് കയറ്റാനായിരുന്നു ശ്രമിച്ചത്.

എന്നാൽ ശക്തമായ കുത്തൊഴുക്ക് വന്നതോടെ വാഹനം കൈവരിക്ക് മുകളിലൂടെ ഒഴുകി താഴേക്ക് പതിച്ചു. എന്നാൽ കാർ പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോവുന്നതിന് മുൻപ് കാർ ഓടിച്ചിരുന്ന ആൾ സാഹസികമായി പുറത്തുകടന്നു. കാറിൽ നിന്നും രക്ഷപ്പെട്ട ആൾക്ക് പരിക്കൊന്നുമില്ല. കാർ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്.

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

Advertisement