തലക്കനമോ താരജാഡയോ ഇല്ലാതെ വ്യത്യസ്തനായി ധോണി, കശ്മീരിൽ തല ചെയ്യുന്നത് വേറിട്ട ജോലി

29

ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണി ചരിത്രത്തിൽ നിർണായകമായൊരു സമയത്താണ് കശ്മീരിലെത്തിയത്. ഇന്ത്യ മുഴുവൻ കശ്മീരിലേക്ക് ഉറ്റുനോക്കുമ്പോൾ അവിടെ രാജ്യസേവനത്തിനായി എത്തിയിരിക്കുകയാണ് ധോണി.

സൈന്യത്തിനോടൊപ്പമുള്ള ധോണിയുടെ നിരവധി ചിത്രങ്ങൾ ഇതിനോടകം വൈറലായിരിക്കുകയാണ്. ധോണി സൈനികക്യാമ്പിൽ സ്വന്തം ഷൂ പോളിഷ് ചെയ്യുന്നതാണ് പുതിയ ചിത്രം. എംഎസ് ധോണി ഫാൻസ് ഒഫിഷ്യൽ എന്ന ട്വിറ്റർ പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisements

പ്രത്യേക സൗകര്യങ്ങളോ സുരക്ഷയോ ഒന്നുമില്ലാതെ രാഷ്ട്രസേവനത്തിനാണ് അദ്ദേഹം കശ്മീരിലെത്തിയത്.
സൈനികരോടൊപ്പം ധോണി വോളിബോൾ കളിക്കുന്നതിന്റെ ദൃശ്യവും നേരത്തേ പുറത്തുവന്നിരുന്നു. സൈനികർക്ക് ധോണി ക്രിക്കറ്റ് ബാറ്റിൽ ഒപ്പിട്ടുനൽകുന്ന ചിത്രവും നേരത്തേ പുറത്തുവന്നിരുന്നു.

ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം 106 പാരാ ബറ്റാലിയനിൽ പട്രോളിങ്, ഗാർഡ്, ഔട്ട്‌പോസ്റ്റ് ചുമതലകൾ നിർവഹിക്കും. വിക്ടർ ഫോഴ്‌സിന്റെ ഭാഗമായി കശ്മീരിലുള്ള യൂണിറ്റാണിത്. ഇവിടെ സൈനികർക്കൊപ്പം തന്നെയാണ് ധോണിയുടെ താമസം.

രാജ്യസേവനത്തിനായുള്ള അടിസ്ഥാന പരിശീലനം നേരത്തേ ധോണി നേടിയിരുന്നു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും സൈനിക മേധാവി പ്രതികരിച്ചിരുന്നു.

Advertisement