എൻജിനിയറാകാൻ മോഹിച്ചു, കട ബാധ്യതാ കാരണം നടി ആയി; ചന്ദനമഴയിലെ പാവം അമ്മ മധുമതി നടി യമുനയുടെ ജീവിത കഥ ഇങ്ങനെ

49

ഏഷ്യാനെറ്റില ജനപ്രിയ സീരിയലായിരുന്ന ചന്ദനമഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുന. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു.

ഭാഗ്യ ജാതകത്തിൽ രാധിക എന്ന കഥാപാത്രമായും യമുന തിളങ്ങി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരം കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്.

Advertisements

താരത്തെക്കുറിച്ച് കൂടുതൽ അറിയാം

മലയാളിത്തമുളള അമ്മയായും അമ്മായി അമ്മയായുമൊക്കെ തിളങ്ങുന്ന യമുന ശരിക്കും അരുണാചൽപ്രദേശ് സ്വദേശിനിയാണ്. ചെറുപ്പത്തിൽ അരുണാചലിൽ ആയിരുന്ന യമുന പിന്നീട് കുടുംബത്തോടൊപ്പം കൊല്ലത്തേക്ക് എത്തുകയായിരുന്നു. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്നതായിരുന്നു യമുനയുടെ കുടുംബം. ചെറുപ്പത്തിൽ എൻജിനീയറിങ് പഠിക്കണമെന്ന് ആഗ്രഹിച്ച് ആളാണ് യമുന.

കൊല്ലത്താണ് യമുന പഠിച്ചതും വളർന്നതും. എന്നാൽ കുടുംബത്തിലെ സാമ്പത്തിക ഞെരുക്കമാണ് താരത്തെ അഭിനയത്തിലേക്ക് എത്തിച്ചത്. യമുനയുടെ അച്ഛന് ബിസിനസ്സിൽ സംഭവിച്ച പരാജയം അവരുടെ കുടുംബത്തെ വലിയ കടബാധ്യതയിലേക്ക് നയിച്ചു. വീടു ജപ്തി ചെയ്യാനുളള സ്ഥിതി വരെ വന്നു. അച്ഛനെ സഹായിക്കാൻ നടിയാവുക എന്ന വഴിമാത്രമേ യമുനയ്ക്ക് മുന്നിൽ ഉണ്ടായിരുന്നുളളു.

പഠിക്കുന്ന കാലത്തു ഡാൻസിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. മധുമോഹൻ സംവിധാനം ചെയ്ത ബഷീർ കഥകളിലാണ് യമുന ആദ്യമായി അഭിനയിച്ചത്. വീടിനടുത്തു താമസിച്ചിരുന്ന ടോം ജേക്കബാണ്യമുനയെ മധുമോഹന് പരിചയപ്പെടുത്തിയത്. ബഷീർ കഥകളിൽ ബാല്യകാലസഖി’ഉൾപ്പെടെ മൂന്നെണ്ണത്തിൽ യമുന നായികയായി.

പിന്നീടു കാവാലം നാരായണപ്പണിക്കരുടെ പുനർജനി എന്ന ടെലിഫിലിമിൽ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളിൽ നാലു വർഷത്തോളം തുടർച്ചയായി വിവിധ വേഷങ്ങളണിഞ്ഞു. അൻപതിലധികം സീരിയലുകളും നാൽപ്പത്തിയഞ്ചു സിനിമകളും ചെയ്തു. അഭിനയജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങളെല്ലാം വീട്ടിയത്.

അതിനു ശേഷവും വീടു മോടിപിടിപ്പിക്കാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുൻകൈ എടുത്തു. എല്ലാത്തിനും ശേഷമാണ് യമുന സ്വന്തം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഇപ്പോൾ യമുനയുടെ അച്ഛൻ മരിച്ചു. അനിയത്തിയും സന്തോഷത്തോടെ കുടുംബമായി ജീവിക്കുകയാണ്. സിനിമാ സംവിധായകനായ എസ്പി മഹേഷാണ് യമുനയെ വിവാഹം ചെയ്തത്.

വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദർ, അഭിയും ഞാനും എന്നീ സിനിമകൾ സംവിധാനം ചെയ്തത് മഹേഷാണ്. വിവാഹം കഴിഞ്ഞു പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു യമുന വീണ്ടും അഭിനയരംഗത്തു സജീവമായത്. കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനായിരുന്നു യമുന ഇടവേളയെടുത്തത്. ദിലീപ് നായകനായ ഇവൻ മര്യാദരാമനിലൂടെയാണ് താരം സ്‌ക്രീനിലേക്ക് മടങ്ങി വന്നത്.

ആമിയും ആഷ്മിയുമാണ് ഇരുവരുടെയും മക്കൾ. കുറച്ചു നാളുകൾക്ക് മുൻപ് സിനിമ സീരിയൽ സംവിധായകനായ മഹേഷുമായുള്ള ബന്ധം താരം പിരിഞ്ഞു. വിവാഹമോചനം നേടി പിരിഞ്ഞെങ്കിലും മക്കളുടെ കാര്യങ്ങൾ നോക്കുന്നതെന്ന് മഹേഷാണെന്നും യമുന പറയുന്നു. പലരും വിവാഹമോചനം ഒളിച്ചുവയ്ക്കുമ്‌ബോൾ വിവാഹമോചിതയാണെന്ന് പറയാൻ ധൈര്യമുള്ള ചുരുക്കം നടിമാരിൽ ഒരാളാണ് യമുന.

Advertisement