വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാം കളിയും അനായാസം കൈപ്പിടിയിലൊതുക്കിയ ഇന്ത്യ പരമ്പര തൂത്തുവാരി. വീൻഡീസ് പര്യടനത്തിലെ അശ്വമേധത്തിനു തുടക്കം കുറിച്ചു. ഇന്നലെ ഗയാനയിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. വിൻഡീസ് മുൻ നിര ഇന്ത്യൻ ബളർമാർക്കു മുന്നിൽ പതറിയിപ്പോൾ തുടർന്നെത്തിയ കീറോൺ പൊള്ളാർഡ് 45 പന്തിൽ നിന്നും 58 റൺസെടുത്തു. പൊള്ളാർഡിന്റെ പ്രടകനമാണ് വിൻഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഒരു ഫോറും ആറു സിസക്സറുളും ഉൾപ്പെടുന്നതായിരുന്നു വിൻഡീസിന്റെ ഇന്നിംഗ്സ്. ഇന്ത്യയ്ക്കു വേണ്ടി ദീപക് ചാഹർ 3 വിക്കറ്റ് വീഴ്ത്തി.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 27 റൺസടുക്കുന്നതിനിടെ 2 ഓപ്പണർമാരെയും നഷ്ടമായി. എന്നാൽ ക്യാപ്റ്റൻ വിരാട് കോഹ്ലി 45 പന്തിൽ 59 റൺസെടുത്തു. കഴിഞ്ഞ രണ്ടു കളികളിലും നിരാശപ്പെടുത്തിയ ഋഷഭ് പന്തിന്റെ മികച്ച ഇന്നീംഗ്സും ഇന്ത്യയുടെ വിജയം അനായാസമാക്കി. പന്ത് 42 ബോളിൽ 65 റൺസെടുത്ത് ഔട്ടാകാതെ നിന്നപ്പോൾ ഇന്ത്യ 19.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 150 റൺസെടുത്ത് വിജയിച്ചു.
ഇന്നലത്തെ മത്സരത്തിൽ ഇന്ത്യ രോഹിത് ശർമ്മ,രവീന്ദ്ര ജഡേജ, ഖലീൽ അഹമ്മദ് എന്നിവർക്ക് വിശ്രമം അനുവദിച്ച് കെ.എൽ രാഹുൽ, രാഹുൽ ചാഹർ, ദീപക് ചാഹർ എന്നിവർക്ക് അവസരം നൽകിയിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യയിൽ വിൻഡീസുമായി നടന്ന ട്വന്റി ട്വന്റി പരമ്പരയും 3-0 ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇനി ഈ പര്യനടനത്തിൽ ഏകദിന മത്സരങ്ങളും ടെസ്റ്റ് മത്സരങ്ങളും അവശേഷിക്കുന്നുണ്ട്. ട്വന്റി-ട്വന്റിയിലെ പരമ്പര വിജയം തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യക്കു നൽകുന്ന മേൽക്കൈ ചെറുതായിരിക്കില്ല.