കഴിഞ്ഞ ദിവസം നടന്ന ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’യുടെ ട്രെയിലർ ലോഞ്ചിനിടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്ത പെരുമാറ്റം നടത്തിയ ഇന്ദ്രൻസിൻ സോഷ്യൽ മീഡിയയിൽ കയ്യടി.താൻ സ്റ്റേജിൽ നിന്നാൽ ട്രെയിലർ കാണാൻ കാഴ്ചക്കാർക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതി നിലത്ത് കാലുകുത്തി നിന്നാണ് ഇന്ദ്രൻസ് സ്വന്തം ചിത്രത്തിന്റെ ട്രെയിലർ കണ്ടത്.
ലാളിത്യം കൊണ്ടും വിനയം കൊണ്ടും എപ്പോഴും വേറിട്ട നടനായ ഇദ്ധേഹത്തിന്റെ ഈ പെരുമാറ്റത്തെ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഷാനു സമദ് ആണ് ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ സംവിധായകൻ.
തിരുവനന്തപുരം ചാല കോളനിയിൽ നിന്ന് നാടുവിട്ട് ബോംബെയിലേക്ക് പോയ അബ്ദുള്ള 50 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്നതും തന്റെ പ്രണയിനിയായിരുന്ന അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് നടത്തുന്ന യാത്രകളുമാണ് ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ പ്രമേയം. അറുപത്തിയഞ്ചാം വയസിൽ തന്റെ പ്രണയിനിയെ തേടി അലയുന്ന അബ്ദുള്ളയായി എത്തുന്നത് ഇന്ദ്രൻസ് ആണ്.
രഞ്ജി പണിക്കർ, ഇർഷാദ്, പ്രേം കുമാർ, മാമുക്കോയ, രചന നാരയണൻകുട്ടി, മീരാ വാസുദേവ്, മാലാ പാർവ്വതി, ബാലു വർഗ്ഗീസ്, സാവിത്രി ശ്രീധരൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ ആണ് ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’യുടെ നിർമ്മാണം.