പൊന്നിയിൻ ശെൽവനിലും കമൽ, വിജയ്, വിക്രം ചിത്രങ്ങളിലും മാന്ത്രിക സംഗീതവുമായി എആർ റഹ്മാൻ വീണ്ടും സ്വന്തം തട്ടകത്തിലേക്ക്

11

ബോളിവുഡും ഹോളിവുഡും കീഴടക്കി’മദ്രാസിന്റെ മൊസാർട്ട്’ വീണ്ടും സ്വന്തം തട്ടകത്തിലേക്ക് മടങ്ങുന്നു. ഓസ്‌കർ നേട്ടത്തിനു പിന്നാലെ കുറേ വർഷമായി എ ആർ റഹ്മാൻ അന്താരാഷ്ട്ര സിനിമകളുടെ തിരക്കിലായിരുന്നു.

മണിരത്നത്തിന്റെ മാഗ്‌നംഓപസ് എന്ന് വിശേഷിപ്പിക്കാവുന്ന പൊന്നിയിൻ ശെൽവൻ, കൂടാതെ കമൽ, വിജയ്, വിക്രം ചിത്രങ്ങൾ ഇപ്പോൾ തമിഴകത്ത് അദ്ദേഹത്തെ കാത്തിരിക്കുന്നു. ചെന്നൈയിൽ 15ന് നടക്കുന്ന ലൈവ് ഷോ റഹ്മാന്റെ മടങ്ങിവരവിനുള്ള പ്രഖ്യാപനം കൂടിയാകും.

Advertisements

ഹോളിവുഡ് പ്രോജക്ടുകൾ പൂർത്തിയാക്കിയശേഷം രണ്ടുവർഷത്തിലേറെയായി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് മുൻഗണന നൽകിയതെന്ന് റഹ്മാൻ ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ‘മക്കൾ സംഗീതം പഠിക്കുന്നുണ്ട്, പക്ഷേ, രക്ഷിതാവെന്ന നിലയിൽ അവരെ നേരിട്ട് പഠിപ്പിക്കുന്നതിൽ സന്തോഷമില്ലേ.

അമ്മയ്ക്ക് അസുഖമായതിനാൽ കുറച്ചുനാൾ ഒപ്പം നിൽക്കാമെന്ന് തീരുമാനിച്ചു. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും ശക്തയായ സ്ത്രീ.’ മീ ടൂ വെളിപ്പെടുത്തലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും റഹ് മാൻ പറഞ്ഞു.

എല്ലാവർക്കും അമ്മയും സഹോദരിയും മകളുമെല്ലാമുണ്ടാകും. ചലച്ചിത്രലോകം വനിതകളെ ബഹുമാനിക്കുന്ന അവസ്ഥയുണ്ടാകണമെന്നാണ് ആഗ്രഹം. സാഹചര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു-‘ അദ്ദേഹം പറഞ്ഞു. മണിരത്നത്തിന്റെ പൊന്നിയിൻ ശെൽവനുവേണ്ടി അഞ്ചുവർഷം മുമ്പേ റഹ്മാൻ പ്രാഥമികപ്രവർത്തനം ആരംഭിച്ചിരുന്നു.

സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ലെ മസ്‌ക്’ എന്ന വെർച്വൽ റിയാലിറ്റി സിനിമയിലൂടെ എ ആർ റഹ്മാൻ സംവിധാനത്തിലേക്കും ചുവടുവച്ചിരിക്കുകയാണ്.

തിയറ്ററിൽ ശബ്ദത്തിനും ദൃശ്യത്തിനുമൊപ്പം ഗന്ധംകൂടി എത്തിക്കാനാകുമോ എന്ന പരീക്ഷണം കൂടിയാണ് ലെ മസ്‌ക്. റഹ്മാൻ തിരക്കഥ ഒരുക്കി നിർമിക്കുന്ന ’99 സോങ്സ്’ എന്ന ഹിന്ദിചിത്രവും പണിപ്പുരയിലാണ്. സംഗീതമാണ് രണ്ടു സിനിമയിലേയും കേന്ദ്രപ്രമേയം.

Advertisement