നമ്മൾ മറന്നാലും നമ്മളെ മറക്കാതെ സ്നേഹം കാത്തു സൂക്ഷിക്കുന്ന ആളാണ് ലാലേട്ടൻ: ശ്രീജയ

42

ഒരു കാലത്ത് മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ശ്രീജയ. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശ്രീജയ 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായെത്തിയ അവതാരത്തിലൂടെയാണ് മടങ്ങിയെത്തിയത്.

ശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത കെയർഫുള്ളിലും ശ്രീജയ പ്രത്യക്ഷപ്പെട്ടു. തുടർന്ന് അരവിന്ദന്റെ അതിഥികളിലും മോഹൻലാൽ നായകനായെത്തിയ ഒടിയനിലും ശ്രീജയയെ പ്രേക്ഷകർ കണ്ടു. 17 വർഷത്തിനു ശേഷമാണ് മോഹൻലാലിനൊപ്പം അഭിനയിച്ചതെങ്കിലും പഴയ സ്നേഹം അതുപോലെ കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ശ്രീജയ പറയുന്നു.

Advertisements

17 വർഷത്തിനു ശേഷമാണ് ലാലേട്ടനൊപ്പം ഒടിയനിൽ അഭിനയിച്ചത്. അപ്പോഴും കതമലദളത്തെയും കന്മദത്തെയും പറ്റിയൊക്കെ ലാലേട്ടൻ പറഞ്ഞു. നമ്മൾ മറന്നാലും നമ്മളെ മറക്കാത്ത, സ്നേഹം അതുപോലെ കാത്തു സൂക്ഷിക്കുന്ന ആളാണ് ലാലേട്ടൻ.

ഒടിയനിലെ കഥാപാത്രത്തിന് എന്നെ നിർദ്ദേശിച്ചതും ലാലേട്ടനാണെന്ന് ശ്രീകുമാർ സാർ പിന്നീട് പറഞ്ഞു.’ സ്റ്റാർ സ്‌റ്റൈലുമായുള്ള അഭിമുഖത്തിൽ ശ്രീദയ പറഞ്ഞു. കന്മദത്തിലെ സുമ എന്ന കഥാപാത്രമാണ് ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമെന്നും ശ്രീജയ പറയുന്നു.

വളരെ ആഴത്തിലുള്ള കഥയും കഥാപാത്രവുമായിരുന്നു അതെന്നാണ് ശ്രീജയ പറയുന്നത്. ബാംഗ്ലൂരിൽ താമസമാക്കിയ ശ്രീജയ അഭിനയത്തോടൊപ്പം ‘ശ്രീജയ സ്‌കൂൾ ഓഫ് ഡാൻസ്’ എന്ന നൃത്തശ്യംഖലയും നടത്തുന്നുണ്ട്.

Advertisement