ഷൈലോക്ക് അടുത്താഴ്ച തുടങ്ങും; നെഗറ്റീവ് കഥാപാത്രവുമായി പൊളിച്ചടുക്കാൻ മമ്മൂട്ടി; പ്രതീക്ഷയോടെ ആരാധകർ

31

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമാ തിരക്കുകളിൽ നിന്ന് മാറി ചെറിയൊരു ഇടവേളയിൽ ആയിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലൂടെ മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേക്ക് എത്തുന്നു.

Advertisements

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ചയോടെ ആരംഭിക്കും എന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഷൈലോക്ക്. മമ്മൂട്ടി ഗ്രേ ഷേഡ് ഉള്ള കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് സംവിധായകന്റെ പരാമർശം.

ഒരു നാട്ടിലെ ജനം മുഴുവൻ ഷൈലോക്ക് എന്ന് വിളിക്കുന്ന ആളായാണ് മമ്മൂട്ടി സ്‌ക്രീനിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഉഗ്രൻ പെർഫോമൻസിനുള്ള സാധ്യത ഉണ്ടെന്നാണ് ആരാധകർ കരുതുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറൽ ആയിരുന്നു.

മമ്മൂട്ടിയുടെ നായികയായി ഒരിടവേളക്ക് ശേഷം മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. രാജ് കിരണും മുഴുനീള വേഷത്തിൽ സിനിമയിൽ ഉണ്ട്. ബിബിൻ ജോർജ്ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഹരിഷ് കണാരൻ, ജോൺ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

അനീഷ് അഹമ്മദും ബിബിൻ മോഹനും ചേർന്നാണ് തിരക്കഥ എഴുതുന്നത്. എറണാകുളവും കോയമ്പത്തൂരും ആണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

Advertisement