അറിയുന്നവർ ദയവായി ഈ പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കുക എന്ന് രജിസ്റ്റർ ഓഫീസിലെ ചിത്രം സഹിതം പ്രചരണം നടത്തിയവരുടെ വായടപ്പിച്ച് വരന്റെ കിടു മറുപടി

55

സോഷ്യല്‍ മീഡിയയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ പോകുന്ന യുവാവിന്റെയും യുവതിയുടെയും ചിത്രം പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച്‌ ദിവസങ്ങളായി. മിഖ്ദാദ് എന്നയുവാവിന്റെയും കസ്തൂരി എന്ന യുവതിയുടെയും രജിസ്റ്റര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച ശേഷമുള്ള ചിത്രമാണ് പ്രചരിച്ചത്.

‘ദയവായി അറിയുന്നവര്‍ ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുക’ എന്ന കുറിപ്പോടെയാണ് പലരും ഇത് പ്രചരിപ്പിച്ചത്. ബൈജു പുതുവായ് എന്ന വ്യക്തിയാണ് സോഷ്യല്‍മീഡിയയില്‍ ഈ ചിത്രം ആദ്യം ഷെയര്‍ ചെയ്തത്. പിന്നീട് വാട്ട്‌സ്‌ആപ്പിലും മറ്റുമായി ഇത് വ്യാപകമായി പ്രചരിപ്പിച്ചു. ഇപ്പോള്‍ വരന്‍ മിഖ്ദാദ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ‘ഞാന്‍ അറിയിച്ചാല്‍ മതിയോ ആവോ’ എന്ന് പറഞ്ഞുകൊണ്ടാണ് വിവാഹത്തിന്റെ കാര്യം ഈ യുവാവ് പറയുന്നത്.

Advertisements

രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയാണ് വിവാഹമെന്നും നല്ല രീതിയില്‍ തന്നെ വിവാഹം നടത്തുമെന്നും മിഖ്ദാദ് പറഞ്ഞു. സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തതിന്റെ ആദ്യഘട്ടമാണ് ആ നോട്ടീസ് എന്നും യുവാവ് വ്യക്തമാക്കി. പലതവണ ഈ പോസ്റ്റ് കണ്ടതുകൊണ്ടാണ് മറുപടി നല്‍കിയതെന്നും മിഖ്ദാദ് പറഞ്ഞു. ബെജു പൊതുവായുടെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിക്കൊണ്ടാണ് മിഖ്ദാദിന്റെ മറുപടി.

മിഖ്ദാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാന്‍ അറിയിച്ചാല്‍ മതിയോ ആവൊ? Edit 2: ഞാനും കസ്തൂരിയും വിവാഹിതരാവാന്‍ തീരുമാനിച്ചതിന്റെ ആദ്യ ഘട്ടമായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് വഴി അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തത്. രണ്ടു പേരുടെയും പാരന്റ്‌സിന്റെ സമ്മതത്തോടു കൂടിയാണ്.

കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ചു നല്ല രീതിയില്‍ തന്നെ കല്യാണം നടക്കുന്നതാണ് . ആരും വിഷമിക്കേണ്ട എല്ലാവരെയും വിളിക്കും. ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ കുറെ കണ്ടത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഇടേണ്ടി വന്നത്

NB: ഈ പോസ്റ്റ് പല സ്ഥലത്തും കണ്ടിട്ട് എന്റെ പ്രൊഫൈല്‍ നോക്കാന്‍ വരുന്നവരോട്. ഞാനും കസ്തൂരിയും അച്ഛനും കൂടി പോയാണ് അപ്ലിക്കേഷന്‍ കൊടുത്തത്. ഇനി പ്രത്യേകിച്ച്‌ അറിയിക്കണം എന്നില്ല.

Edit: അങ്ങനെ ഡിലീറ്റ് ചെയ്തു പോവാന്‍ ഞാന്‍ വീടോ?

Advertisement