ഒടുവിൽ ഒരു ദീർഘ നിശ്വാസത്തോടെ മോഹൻലാൽ ചോദിച്ചു, ആ വില്ലൻ വേഷം ആരാ ചെയ്യുന്നത്: ആ സിനിമയ്ക്ക് പിന്നെ സംഭവിച്ചത്‌

68

പ്രേക്ഷകന്റെ മനസിൽ നിന്ന് കാലങ്ങൾ എത്ര കഴിഞ്ഞാലും മായാത്ത ചില സിനിമകളുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാകാൻ കൊതിച്ച സേതുമാധവന്റെ കഥ പറഞ്ഞ കിരീടം ആ ശ്രേണിയിൽ എന്നും മുന്നിലാണ്. എന്നാൽ പ്രേക്ഷകന് അറിയാത്ത ഒരുപാട് കഥകൾ കിരീടത്തിന്റെ പിറവിയ്ക്ക് പിന്നിലുണ്ടെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ ദിനേശ് പണിക്കർ.

ദിനേശ് പണിക്കരുടെ വാക്കുകൾ ഇങ്ങനെ

Advertisements

ചിത്രത്തിന്റെ തിരക്കഥ അടക്കമുള്ള എല്ലാ കാര്യങ്ങളും പൂർത്തിയായി കഴിഞ്ഞ സമയമാണ്. ഞങ്ങൾ അതുമായി ലാലിനെ കാണാൻ ചെന്നു. രണ്ട് രണ്ടര മണിക്കൂർ നേരത്തോളം അദ്ദേഹം കഥയിങ്ങനെ കേട്ടു. അവിടുന്ന് അനങ്ങിയിട്ടില്ല.

എല്ലാം കേട്ടിട്ട് ലാലിന്റെ മുഖത്ത് ഒരു ഭാവദേദവും ഉണ്ടായില്ല. ഇനി തിരക്കഥ ഇഷ്ടമാകാത്തതു കൊണ്ടാണോ എന്ന് ഞങ്ങൾ വിചാരിച്ചു. പക്ഷേ എല്ലാം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം ചോദിച്ചു. ആ വില്ലൻ വേഷം ആരാ ചെയ്യുന്നത്?

വില്ലൻ വേഷത്തിന് ഞങ്ങൾ ഉറപ്പിച്ചു വച്ചിരുന്നത് പ്രദീപ് ശക്തി എന്ന തെലുങ്ക് നടനെയായിരുന്നു. കേട്ടപ്പോൾ ലാലിനും സന്തോഷം. അദ്ദേഹത്തിന് അഡ്വാൻസും കൊടുത്തിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രദീപ് ശക്തിയുടെ ഒരു വിവരവും ലഭ്യമല്ലാതായി. മറ്റേതോ ഷൂട്ടിംഗ് സെറ്റിലായിരുന്നു അദ്ദേഹം. ഫോണിലോ മറ്റോ ബന്ധപ്പെടാനും സാധിച്ചില്ല.

തുടർന്ന് വില്ലൻ ആര് എന്ന് ആലോചിച്ചിരുന്ന വേളയിൽ, കലാധരൻ എന്ന ഒരു അസോസിയേറ്റാണ് എൻഫോഴ്സിമെന്റിൽ ജോലിയുള്ള തന്റെ ഒരു സുഹൃത്തിനെ കുറിച്ച് പറയുന്നത്. അയാൾ വന്നു. നോക്കിയപ്പോൾ ആറടി മൂന്നിഞ്ച് ഉയരമുള്ള ഒരു ആജാനബാഹു.

കണ്ടപ്പോൾ തന്നെ കീരിക്കാടൻ ജോസിനു വേണ്ട ബാഹ്യമായ രൂപം ആ മനുഷ്യനിൽ ഉണ്ടായിരുന്നു. ഡയറക്ടർ സിബി മലയിലിനും തിരക്കഥാകൃത്ത് ലോഹിതദാസിനും ആളെ ബോധിച്ചു. അങ്ങനെ മോഹൻരാജ് എന്ന വ്യക്തി കീരിക്കാടൻ ജോസായി മാറുകയായിരുന്നു’.

Advertisement