ദിയ മിർസ വിവാഹമോചിത ആയതിന് പിന്നിൽ കനിക? വെളിപ്പെടുത്തലുമായി താരം

21

പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ ദിയ മിർസ വിവാഹമോചിതയായ വിവരം ഞെട്ടലോടെയാണ് ബോളിവുഡ് ലോകം കേട്ടത്. സാഹിൽ സംഘയുമായുള്ള അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്ന് നടി തന്നെ നേരിട്ട് വ്യക്തമാക്കുകയായിരുന്നു. എന്നാലിപ്പോൾ തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുപ്രചരണങ്ങൾക്ക് മറുപടി നൽകി ദിയ വീണ്ടും പ്രതികരിച്ചിരിക്കുകയാണ്.

ദിയ വിവാഹമോചിതയാകാൻ കാരണം എഴുത്തുകാരിയായ കനിക ദിലൻ ആണെന്ന തരത്തിലാണ് ഗോസിപ്പുകൾ. സാഹിലും കനികയും തമ്മിലുള്ള അടുപ്പമാണ് ദിയയുടെ വിവാഹമോചനത്തിലേക്ക് നയിച്ച കാരണമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Advertisements

എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ച് ഒടുവിൽ ദിയ തന്നെ രംഗത്തെത്തുകയായിരുന്നു. നുണപ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ വാക്കുകളാൽ പ്രതികരിച്ചാണ് ദിയ ട്വീറ്റ് ചെയ്തത്. ഉടൻ തന്നെ നടിക്ക് പിന്തുണയുമായി നിരവധി ആളുകളെത്തി.

സോഷ്യൽമീഡിയയിലൂടെയായിരുന്നു സാഹിൽ സംഘയുമായുള്ള അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് നടി വ്യക്തമാക്കിയത്. 2014 ഏപ്രിലിൽ ആയിരുന്നു വിവാഹം. പതിനൊന്ന് വർഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനമെടുത്തിരിക്കുന്നു. വിവാഹബന്ധം അവസാനിപ്പിച്ചാലും പരസ്പര ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ ഞങ്ങളുടെ സൗഹൃദം തുടരും.

ഞങ്ങൾക്കൊപ്പം നിന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു. ഞങ്ങൾക്ക് നൽകുന്ന പിന്തുണ തുടരണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് അപേക്ഷിക്കുന്നു ന്നെ് ദിയ മിർസ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷമുള്ള പ്രണയബന്ധത്തിന് ശേഷം 2014ൽ ആണ് ദിയയും സാഹിലും വിവാഹിതരായത്. ക്രേസി ഫോർ, കാഷ്, ഫിർ ഹേരാ ഫേരി എന്നിവയാണ് ദിയയുടെ പ്രധാന സിനിമകൾ. സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സഞ്ജു എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത ദത്ത് ആയാണ് ദിയ മിർസ വേഷമിട്ടത്.

Advertisement