തീയ്യറ്ററുകളിൽ പൂരത്തിന് കളമൊരുങ്ങുന്നു, നാല് വമ്പൻ ചിത്രങ്ങളുമായി ആശിർവാദും ലാലേട്ടനും ആന്റണി പെരുമ്പാവൂരും, കൂടെ ബിഗ് ബ്രദറും

37

മലയാളത്തിന്റെ താര ചക്രവർത്തിയായ ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും ആന്റണി പെരുമ്പാവൂരും നേതൃത്വം നൽകുന്ന ആശീർവാദ് സിനിമാസ് മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനർ ആണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയ ലൂസിഫർ ഈ വർഷം നമ്മുക്ക് മുന്നിൽ എത്തിച്ചതും ആശീർവാദ് സിനിമാസ് ആണ്.

ഇപ്പോൾ നാല് വമ്പൻ ചിത്രങ്ങൾ ആണ് ആശീർവാദിന്റെ ബാനറിൽ ഒരുങ്ങുന്നത്. അതിൽ ആദ്യം എത്തുന്നത് നവാഗതരായ ജിബി ജോജു ടീം ഒരുക്കുന്ന മോഹൻലാൽ ചിത്രമായ ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ഫാമിലി എന്റെർറ്റൈനെർ ആണ്. ഈ ചിത്രം വരുന്ന ഓണത്തിന് റിലീസ് ചെയ്യും. അതിനു ശേഷം എത്തുക മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ്.

Advertisements

നൂറു കോടി രൂപ ബഡ്ജറ്റിൽ പ്രിയദർശൻ ഒരുക്കിയ ഈ മോഹൻലാൽ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ്. അടുത്ത വർഷമേ ഈ ചിത്രം റിലീസ് ചെയ്യൂ. പിന്നീട് ആശീർവാദ് സിനിമാസിന്റെ ബാനറിൽ എത്തുക ബറോസ് എന്ന ത്രീഡി ചിത്രവും ലൂസിഫർ 2 എന്ന ചിത്രവുമാണ്. ബറോസ് എന്ന ഫാന്റസി ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻലാൽ തന്നെയാണ്.

അതിന്റെ ചിത്രീകരണം ഈ വർഷം നവംബർ മാസത്തിൽ ഗോവയിൽ ആരംഭിക്കും. പൃഥ്വിരാജ് സുകുമാരൻ- മുരളി ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫർ 2 ന്റെ ചിത്രീകരണം മോഹൻലാൽ ബറോസ് പൂർത്തിയാക്കിയതിനു ശേഷം അടുത്ത വർഷം പകുതിയോടെ ആരംഭിക്കും എന്നാണ് സൂചന. കേരളത്തിന് പുറമെ വിദേശ രാജ്യങ്ങളിലും ഈ ചിത്രം ചിത്രീകരിക്കും. ഇത് കൂടാതെ സിദ്ധിഖ് ലാലിസെ സിദ്ധീഖ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബ്രദർ ഈ വർഷം തന്നെ തീയ്യറ്ററുകളിൽ എത്തും.

25 കോടി ബജറ്റിൽ ഒരുങ്ങുന്ന ഈ സിനിമ എസ് ടാക്കീസ് ആണ് നിർമിക്കുന്നത്. ഈ സിനിമയെ കുറിച്ച് സിദ്ധീഖിന്റെ വാക്കുകൾ ഇങ്ങനെ: രണ്ട് മൂന്ന് വർഷം മുമ്പ് മനസ്സിൽ കടന്നുകൂടിയ പ്രമേയമാണ് ബിഗ് ബ്രദറിന്റേത്. ചെറിയ താരങ്ങളെ വച്ചായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ കഥ വികസിച്ചുവന്നതോടെ ഈ കഥാപാത്രത്തെ അവർക്ക് താങ്ങാനാകുമോ എന്ന സംശയം ഉണ്ടായി. അതിൽ നിന്നാണ് ഈ ചിത്രം മോഹൻലാലിലേയ്ക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രമേയം പറഞ്ഞപ്പോഴേ ലാൽ സമ്മതം മൂളുകയായിരുന്നു. ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എസ് ടാക്കീസും എന്റെ രണ്ട് സുഹൃത്തുക്കളായ ഷാജിയും മനുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഏകദേശം 25 കോടി രൂപ ചിത്രത്തിന് ചിലവ് പ്രതീക്ഷിക്കുന്നു. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.’ മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, തെന്നിന്ത്യൻ നടി റജീന, സത്‌ന ടൈറ്റസ്, ജനാർദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, ജൂൺ ഫെയിം സർജാനോ ഖാലിദ് തുടങ്ങിയവരും അഭിനയിക്കുന്നു.

സിനിമയുടെ കഥ നടക്കുന്നത് ബംഗളൂരുവിലാണ്. ബംഗളൂരുവാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. ജൂലൈയിൽ മോഹൻലാൽ ജോയിൻ ചെയ്യും. സംഗീതം ദീപക് ദേവ്. ഗാനരചന റഫീഖ് അഹമ്മദ്. മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദർ. 1992ൽ റിലീസ് ചെയ്ത സിദ്ദിഖ്- ലാൽ ചിത്രമായ വിയറ്റ്‌നാം കോളനി ആണ് ഇവരുടെ ആദ്യത്തെ ചിത്രം. സിദ്ദിഖ് സ്വതന്ത്രസംവിധായകനായതിനു ശേഷം ഒരുക്കിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ ആണ് രണ്ടാമത്തെ ചിത്രം.

Advertisement