ആ സിനിമയുടെ രചനയും സംഘട്ടനവും മോഹൻലാൽ ഏറ്റെടുത്തു, ചിത്രം മെഗാ ഹിറ്റ്

35

സുപ്പർഹിറ്റ് സംവിധായകൻ ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമാണ് വർണ്ണപ്പകിട്ട്. മോഹൻലാൽ ഐവി ശശി ടീമിന്റെ ഏറ്റവും അവസാന ചിത്രം കൂടിയായിരുന്നു സിംഗപ്പൂരിൽ ചിത്രീകരിച്ച വർണ്ണപ്പകിട്ട്.

പാട്ടുകളും സംഘട്ടനവും ഫാമിലി ഇമോഷൻസും ഉൾപ്പെട്ട ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചതും മറക്കാൻ കഴിയാത്ത കാഴ്ചയുടെ വർണ്ണപ്പകിട്ട് ആയിരുന്നു. മോഹൻലാലിന്റെ നായികാ കഥാപാത്രമായി അഭിനയിച്ച മീനയും ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Advertisements

ജനാർദ്ദനൻ, ജഗദീഷ് രാജൻ പി ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 1997 സമ്മർ വെക്കേഷന് പുറത്തിറങ്ങിയ ചിത്രമാണ് ‘വർണ്ണപ്പകിട്ട്’. സിനിമയുടെ സംഘട്ടന രംഗത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തത് മോഹൻലാൽ ആയിരുന്നു, കൂടാതെ സിനിമയുടെ ഒരു രംഗം പൂർണമായും മോഹൻലാൽ ആണ് എഴുതിയത്.

ചിത്രത്തിന്റെ രചയിതാവായ ബാബു ജനാർദ്ദനന് പാസ് പോർട്ട് ഇല്ലാത്തത് കാരണം സിംഗപ്പൂരിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. സിംഗപ്പൂരിലെ ചിത്രീകരണ സമയത്തു സ്‌ക്രിപ്റ്റിൽ ഉൾപ്പെടാതിരുന്ന ഒരു രംഗം കൂടി ചിത്രീകരിക്കേണ്ടതിനാൽ മോഹൻലാൽ വർണ്ണപ്പകിട്ടിലെ ഒരു രംഗത്തിനു വേണ്ടി തിരക്കഥാകൃത്തിന്റെ റോൾ ഏറ്റെടുക്കുകയായിരുന്നു.

മോഹൻലാലും മീനയും തമ്മിലുള്ള ചിത്രത്തിലെ ഒരു കിച്ചൺ രംഗമാണ് മോഹൻലാൽ പൂർണമായും എഴുതി തയ്യാറാക്കിയത്. ഒറ്റ ഷോട്ടിലാണ് ഐവി ശശി അത് ചിത്രീകരിച്ചത്. നായക വേഷത്തിനു പുറമെ ചിത്രത്തിലെ സംഘട്ടന രംഗവും തിരക്കഥ രചനയും ഏറ്റെടുത്തു കൊണ്ടായിരുന്നു മോഹൻലാൽ വർണ്ണപകിട്ടിൽ നിറഞ്ഞു നിന്നത്.

Advertisement