സമാനതകളില്ലാത്ത ആക്ഷൻ, അഡാറ് സ്‌റ്റൈൽ; തമിഴിലും മലയാളത്തിലും ഒരേദിവസം, ഇതുവരെ കേട്ടതൊന്നുമല്ല ഷൈലോക്ക്

28

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ സിനിമ ഷൈലോക്ക് മലയാളത്തിലും തമിഴിലും ഒരേ ദിവസം പുറത്തിറങ്ങും.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ സിനിമ മലയാളത്തിൽ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരിക്കും.

Advertisements

ആക്ഷനും ഇമോഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം തുല്യവേഷത്തിൽ തന്നെയാണ് തമിഴ് താരം രാജ് കിരണും എത്തുന്നത്.

കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്ന നായക കഥാപാത്രമായി മമ്മൂട്ടി കസറുമെന്നുറപ്പ്. മലയാളത്തിലേക്കുള്ള ആദ്യവരവ് രാജ്കിരണും ഗംഭീരമാക്കും. അജയ് വാസുദേവിന്റെ കഴിഞ്ഞ രണ്ടുസിനിമകളിലും നായകൻ മമ്മൂട്ടിയായിരുന്നു.

രാജാധിരാജ, മാസ്റ്റർപീസ് എന്നീ വൻ ഹിറ്റുകൾക്ക് ശേഷം അജയ് പുതിയ സിനിമ ഒരുക്കുമ്പോൾ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ കൂടെയില്ല എന്നതാണ് പ്രത്യേകത. നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനുമാണ് എഴുത്തുകാർ.

മീനയാണ് ചിത്രത്തിലെ നായിക. രാക്ഷസരാജാവ്, കഥ പറയുമ്പോൾ, കറുത്ത പക്ഷികൾ, ബാല്യകാലസഖി തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളിൽ മീനയായിരുന്നു നായിക.

Advertisement