കാവ്യമാധവന്റെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയ്ക്കും ഭാര്യ രമ്യയ്ക്കും ആൺകുഞ്ഞ് പിറന്നു

38

നടി കാവ്യമാധവന്റെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയ്ക്കും ഭാര്യ രമ്യക്കും ആൺകുഞ്ഞ് പിറന്നു. നിശാൽ ചന്ദ്ര തന്നെയാണ് താൻ അച്ഛനായ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ദേവാൻഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഞങ്ങളുടെ സന്തോഷവും ഭാവി സ്വപ്ങ്ങളും എല്ലാം അവനാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് എല്ലാവർക്കും നന്ദി. നിശാൽ ചന്ദ്ര പറഞ്ഞു.

Advertisements

കാവ്യ മാധവനുമായുള്ള വിവാഹ മോചനത്തിന് ശേഷം 2013ലാണ് നിശാലും രമ്യയും തമ്മിൽ വിവാഹിതരാകുന്നത്.

അമേരിക്കയിലെ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് ഇപ്പോൾ നിശാൽ ചന്ദ്ര. ഭാര്യ രമ്യക്ക് മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ട്.

കാവ്യമാധവൻ പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം കഴിച്ചും. ഇവർക്കും ഈ ബന്ധത്തിൽ ഒരു പെൺകുട്ടി
അടുത്തിടെ ജനിച്ചിരുന്നു.

Advertisement