ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണി വരുന്നു: ഏകദിനത്തിൽ രോഹിത്ത് ശർമ്മനായകനാകും, നിരവധി താരങ്ങൾ പുറത്തേയ്ക്ക്

11

ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യയെ കാത്ത് വെസ്റ്റിൻഡീസ് പര്യടനം. ഈ മാസം അവസാനമാണ് ഇന്ത്യ മൂന്ന് വീതം ടി 20യും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങി പര്യടനത്തിന് പുറപ്പെടുക.

Advertisements

നിരവധി മാറ്റങ്ങളോടെയാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടുക. നായകൻ വിരാട് കോഹ്ലി ടെസ്റ്റിൽ മാത്രമായി ഒതുങ്ങും. ഏകദിന, ടി 20 പരമ്പരകളിൽ കോഹ്ലിയ്ക്ക് വിശ്രമം അനുവദിയ്ക്കും. കോഹ്ലിയ്ക്ക് പകരം രോഹിത്തായിരിക്കും ഏകദിന, ടി 20 പരമ്പരകളിൽ നായകനാകുക.

വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയും വെസ്റ്റിൻഡീസ് പര്യടനം കളിച്ചേക്കില്ല. ധോണിയ്ക്ക് പകരം റിഷഭ് പന്തിനെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും സാഹയെ ടെസ്റ്റിലും പരിഗണിച്ചേയ്ക്കും. ലോക കപ്പിൽ നിറം മങ്ങിയ മധ്യനിര അഴിച്ചുപണിതേയ്ക്കും.

ദിനേശ് കാർത്തിക്, കേദാർ ജാദവ് എന്നിവർ ടീം ഇന്ത്യയിൽ ഉണ്ടാകില്ല. യുവതാരങ്ങളായ മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഇയാൻ കിഷൻ, സഞ്ജു സാംസൺ തുടങ്ങിയവർ പരിഗണനയിലുണ്ട്. യുവതാരങ്ങളെ പരിഗണിക്കുന്ന കാര്യത്തിൽ ദ്രാവിഡിന്റെ തീരുമാനങ്ങളാണ് അന്തിമമാകുക.

പേസ് ബൗളർമാരിൽ ഭുംറയ്ക്കും ഭുവനേശ്വറിനും വിശ്രമം അനുവദിച്ചേക്കും. പകരം യുവപേസർമാരെ വെച്ചാകും ഇന്ത്യ വിൻഡീൽ കളിയ്ക്കുക. ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാറിനും സ്ഥാനം നഷ്ടമായേക്കും.

കരീബിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ഈ മാസം 17നോ 18നോ ആയിരിക്കും സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്നത്.

Advertisement