സംയുക്ത വർമ്മ സിനിമയിലേക്ക് തിരിച്ചെത്താതിന്റെ കാരണം വെളിപ്പെടുത്തി ബിജു മേനോൻ

21

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹം കഴിക്കുകയുയം അതിന് ശേഷം സിനിമ വിട്ട് കുടുംബ കാര്യങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന നിരവധി നടിമാരുണ്ട്. മലയാളികളുടെ പ്രിയ നടി സംയുക്തവർമയും അതിനൊരുദാഹരണമാണ്.

മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് മൂന്നു പ്രാവശ്യം കരസ്ഥമാക്കിയ സംയുക്തയുടെ തിരിച്ചുവരവിനായി ഇന്നും കാത്തിരിക്കുകയാണ് ആരാധകർ. ഇടയ്ക്ക് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അധികം വൈകാതെ തന്നെ സിനിമയിലും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്.

Advertisements

താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വർമ്മയും. മകൻ ദക്ഷ് ധാർമ്മിക്കിന്റെ കാര്യങ്ങൾക്കാണ് താനിപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് സംയുക്ത വർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടുപേരും സിനിമയിൽ സജീവമായാൽ മകന്റെ കാര്യം കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. 11 വയസ്സുകാരനായ മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങൾ തീർത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താൽപര്യമെന്നായിരുന്നു താരം പറഞ്ഞത്.

ഈ കാര്യത്തിൽ ഇപ്പോൾ വ്യക്തമായ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോൻ. താനൊരിക്കലും സംയുക്തയെ ഫോഴ്സ് ചെയ്യാറില്ല. മാത്രമല്ല സംയുക്തയ്ക്ക് അഭിനയിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറയുന്നു.

മകന്റെ കാര്യങ്ങൾ നോക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ആരെങ്കിലും ഒരാൾ സമ്പാദിച്ചാൽ മതിയെന്ന തീരുമാനമാണ് ഞങ്ങൾക്ക്. ബിജു ജോലിക്ക് പോയ്ക്കോളൂയെന്നും മകന്റെ കാര്യം താൻ നോക്കിക്കോളാമെന്നുമാണ് അവൾ പറഞ്ഞത്. അവൾക്ക് തിരികെ സിനിമയിലേക്ക് വരാൻ തോന്നിയാൽ അഭിനയിക്കാം.

അതിൽ പ്രത്യേകിച്ച് തടസ്സമൊന്നുമില്ലെന്നും ബിജു മേനോൻ പറയുന്നു. ഒരു അഭിമുഖത്തിൽ അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിജു മേനോൻ. ഇതോടെ താരത്തിന്റെ പെട്ടന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കേണ്ട എന്നാണ് വെളിപ്പെടുന്നത്.

Advertisement