കളംമാറ്റി ചവിട്ടി ഷവോമി, ഈ മോഡലുകൾ വിപണിയിലെത്തുന്നതോടെ പല വമ്പന്മാരുടെയും കച്ചവടത്തിന് പൂട്ട് വീണേക്കും

68

സ്മാർട്ട് ഫോൺ കമ്പനികളെല്ലാം ഒരു മികച്ച വിപണിയാണെന്ന് മനസ്സിലാക്കി തന്നെയാണ് ഇന്ത്യയെ ഉന്നംവെയ്ക്കുന്നത്. എന്നാൽ ഷവോമിയുടെ സ്ഥാനം മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണെന്ന് മാത്രം.

അതേ സമയം പ്രീമിയം ഫോണുകളുടെ ശ്രേണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ഷവോമിക്ക് കഴിഞ്ഞിട്ടില്ലായെന്നതാണ് വാസ്തവം. ഈ ചീത്തപ്പേരും പഴങ്കഥയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി. ഇതിനായി ഇവർ വിപണിയിലെത്തിക്കുന്നത് റെഡ്മി കെ20 പ്രോ, കെ20 സ്പോർട് മോഡലുകളാണ്.

Advertisements

ജൂലൈ 17 ന് ഈ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ പ്രീമിയം ഫോണുകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ വൺപ്ലെസ്സിനെ തന്നെയാണ് ഷവോമി ലക്ഷ്യമിടുന്നത്. വൺപ്ലെസ് സെവൻ പ്രോയുടെ എതിരാളിയായാണ് കെ20 എത്തുന്നത്.

മുന്തിയയിനം ഫോണുകളിലെ ഫീച്ചറുകൾ ഉൾപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് നൽകിയാണ് വൺപ്ലെസ് പ്രീമിയം ഫോണുകളുടെ വിപണിയിൽ പേര് പിടിച്ചുപറ്റിയത്. അപ്പോൾ ആ വൺ പ്ലെസിനെ പിടിക്കണമെങ്കിൽ ഷവോണി അതിലും കുറഞ്ഞ വിലയിലാകണം ഫോൺ വിപണിയിൽ എത്തിക്കേണ്ടത്. ഇതേ തന്ത്രം ഉപയോഗിച്ച് തന്നെയാണ് ഷവോമി കെ20 സീരിയസുകളെ വിപണിയിലെത്തുന്നത്.

അടുത്തിടെ പുറത്തിറക്കിയ വില കൂടിയ വൺപ്ലസ് പ്രോ മോഡലിന്റെ പകുതിയോ അതിൽ തഴെയോ ആയിരിക്കും കെ20 പ്രോ മോഡലുകളുടെ വില തുടങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റെഡ്മി സീരിസിൽ ആദ്യമായാണ് സ്നാപ്ഡ്രാഗൺ 8തത സീരിസിലെ ചിപ്പുമായി ഒരു ഫോൺ ഇറങ്ങുന്നതെന്നാണ് കെ20 സീരിയസുകളുടെ പ്രത്യേകത. ഇപ്പോൾ ഉള്ളതിൽ ഏറ്റവും ശക്തിയേറിയ സ്നാപ്ഡ്രാഗൺ 855 ആണ് ഫോണിനു നൽകിയിരിക്കുന്നത്.

മറ്റൊരു സവിശേഷത ഇത് റെഡ്മി സീരിസിൽ ആദ്യമായി ട്രിപ്പിൾ ക്യാമറ സെറ്റ്-അപ്പുമായി ഇറങ്ങുന്നു എന്നതാണ്. അതു കൂടാതെയാണ് പോപ്-അപ് സെൽഫി ക്യാമറ. ഇതോടെ തീർത്തും ബെസൽ ഇല്ലാത്ത സ്‌ക്രീനും ലഭ്യമാകും.

ഇതിനെല്ലാം പുറമെ സ്‌ക്രീനിനുള്ളിൽ പിടിപ്പിച്ച ഫിംഗർപ്രിന്റ് സ്‌കാനറും ഈ ഫോണിൻറെ പ്രത്യേകതയാണ്. ഇത്രയും ഫീച്ചറുകൾ ഈ ഫോണിൽ ഉൾക്കൊള്ളിക്കുമ്പോൾ തന്നെ മനസ്സിലാകും വൺ പ്ലെസ്സിന് പിടിച്ചുലയ്ക്കാൻ തന്നെയാണ് കെ20 സീരിയസുകൾ എത്തുന്നതെന്ന്.

കെ20 പ്രോയുടെ ക്യാമറ സിസ്റ്റം മികച്ച പ്രകടനം കാഴ്ചവച്ചാൽ വൺപ്ലസിന് ശക്തനായ എതിരാളി അവതരിച്ചതായി കരുതാമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ക്യാമറ പ്രകടനത്തിന്റെ കാര്യത്തിൽ ഷോമിയുടെ മുൻ മോഡലുകളെ കൈവിട്ടത് സോഫ്റ്റ്വെയറിന്റെ പ്രവർത്തനമാണ്.

ഇത്തവണ അതു പരിഹരിക്കപ്പെട്ടാൽ വൺപ്ലസുമായി നേരിട്ടൊരു മൽപ്പിടുത്തം തന്നെ നടന്നേക്കുമെന്നാണ് കരുതുന്നത്. ഇതെല്ലാം മുന്നിൽകണ്ട് വൺപ്ലസ് തങ്ങളുടെ 7 പ്രോ മോഡലിന്റെ ക്യാമറയ്ക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റ് നൽകിയിരുന്നു.

ഫുൾ സ്‌ക്രീൻ ഡിസൈനിൽ, പോപ്പ് അപ്പ് ക്യാമറ, 4000 എംഎഎച്ച് ബാറ്ററി പ്രത്യേകതകളോടെയാണ് കെ 20 സീരിയസ് ഫോണുകൾ എത്തുന്നത്.

Advertisement