മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചതാര്, ഇപ്പോളത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ശരിക്കും ആരാണ്, 369 വണ്ടി നമ്പർ ആയത് എങ്ങനെ: മമ്മൂട്ടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യങ്ങൾ

99

മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം പറയുമ്പോൾ ഒരിക്കലും ഒഴിച്ചുനിർത്താനാവാത്ത പേരാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. 45 വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഗോഡ്ഫാദർമാരില്ലാതെ സിനിമയിലേക്കെത്തിയ അദ്ദേഹം ഇത് മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. മമ്മൂട്ടിക്ക് ഒട്ടേറെ ആരാധകന്മാരുണ്ട്. മമ്മൂട്ടിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ആരാധകന്മാർക്കിടയിൽ പാട്ടാണ്.

Advertisements

എന്നാൽ കടുത്ത മമ്മൂട്ടി ആരാധകർപോലും അറിയാനിടയില്ലാത്ത ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാത്യഭൂമിയുടെ മാഗസിനായ സ്റ്റാർ ആൻഡ് സൈറ്റൽ പുറത്ത് വിട്ടതാണ് ഈ അഞ്ച് കാര്യങ്ങൾ.

മമ്മൂക്ക: മമ്മൂട്ടിയെ ആദ്യകാലത്ത് പലരും മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാൻ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോർജ്.

സജിൻ: ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളിൽ സിനിമയിൽ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിൻ .ഷീല നിര്മിച്ച സ്ഫോടനം എന്ന സിനിമയിൽ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്. തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില് മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില് നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തില്. മതില് ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു.

369: മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പർ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പർലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പർ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പർ സെലക്ട് ചെയ്തത്.

ഡബ്ബിങ്: ശ്രീനിവാസന് മമ്മൂട്ടിക്ക് വേണ്ടി രണ്ട് പടത്തില് ഡബ്ബ് ചെയ്തിട്ടുണ്ട്. ഒന്ന് 1980 ല് വന്ന വില്ക്കാനുണ്ട് സ്വപ്നങ്ങളിലും 1982 ല് വന്ന വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലും. രണ്ടിലും മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്.

ഭാഷ മാറി അവാർഡ്: മലയാളത്തില് സ്വന്തം ഭാഷയില് അല്ലാതെ അഭിനയിച്ച് ദേശീയ അവാർഡ് കിട്ടിയ ഏക നടന് മമ്മൂട്ടിയാണ്. ചിത്രം അംബേദ്കർ.

Advertisement