താരരാജാവ് മോഹൻലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. ആന്റണി പെരുമ്പാവൂർ ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
അതേ സമയം ഈ ചിത്രത്തിന്റേതായി പുറത്തു വരുന്ന മോഹൻലാലിന്റെ ഒരോ ലുക്കിനും വളരെ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ ഒരു വ്യത്യസ്ത ഗെറ്റപ്പും പുറത്തു വന്നിരിക്കുകയാണ്.
ഒരു ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വേറിട്ട ലുക്കിലുള്ള ഈ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോർ മ്യൂസിക്സ് ആണ്. മോഹൻലാലിന് ഒപ്പം അജു വർഗീസ്, ഹരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രാധിക ശരത് കുമാർ, ഹണി റോസ്, അശോകൻ, സിജോയ് വർഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹൻ, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പൻ താര നിര ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം. ചൈനയിലെ ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമയ്ക്ക് എറണാകുളത്ത് 2 ദവസത്തെ ഷൂട്ട് കൂടിയാണ് ബാക്കിയുള്ളത്.