ജസ്പ്രീത് ബുംറയുമായുള്ള ബന്ധം: വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരൻ

13

അടുത്തിടെ മാധ്യമങ്ങളിലേയും സോഷ്യൽ മീഡിയയിലേയും വലിയ വാർത്തകളിൽ ഒന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും മലയാളി താര സുന്ദരി അനുപമ പരമേശ്വരനും തമ്മിലുള്ള അടുപ്പം.

Advertisements

എന്നാൽ ജസ്പ്രീത് ബുംറയുള്ള ബന്ധത്തെ കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങളെ തള്ളി രംഗത്തെത്തിരിക്കുകയാണ് അനുപമ പരമേശ്വരൻ.

ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുപമയുടെ പ്രതികരണം. താൻ ജസ്പ്രീതുമായി പ്രേമത്തിലല്ലെന്നും ഇത്തരം അഭ്യൂഹങ്ങൾ സ്വാഭാവികമാണെന്നും അനുപമ പറഞ്ഞതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ജസ്പ്രീതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ കേട്ടിരുന്ന പേര് രാശി ഖന്നയുടേതായിരുന്നു. ഇതിനെ കുറിച്ച് രാശി ഖന്നയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയുകയില്ല, അദ്ദേഹത്തെ നേരിട്ട് കണ്ടത് പോലുമില്ല. എനിക്ക് അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് അറിയാം, അത്ര മാത്രം’.

ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ജസ്പ്രീതിന്റെ പ്രകടനം മികച്ചതാണ്. ഇന്ത്യക്ക് വേണ്ടി എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് ഈ ബൗളർ എറിഞ്ഞിട്ടത്. അനുപമയുടെ റിലീസ് ആവാനുള്ള പുതിയ ചിത്രം രാക്ഷസഡുവാണ്.

Advertisement