തെന്നിന്ത്യൻ താരസുന്ദരി സമാന്ത നടൻ നാഗചൈതന്യയുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. 2017ലാണ് സമാന്തനാഗചൈതന്യ വിവാഹം നടന്നത്.
വിവാഹ ശേഷം സെലക്ടീവായിരിക്കുകയാണ് താരം. ഇതോടൊപ്പം പ്രതിഫലവും താരം വർദ്ധിപ്പിച്ചിരിക്കുകയാണ്. സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ ഓ ബേബി കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്.
ചിത്രത്തിന് വേണ്ടി സമാന്ത ആവശ്യപ്പെട്ട പ്രതിഫലവും പുറത്ത് വന്നിരിക്കുകയാണ്. സമാന്തയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലമാണിതെന്നാണ് റിപ്പോർട്ട്. അഡ്വാൻസ് തുക വാങ്ങിയാണ് സമാന്ത സിനിമ കരാറ് ചെയ്തതെന്നും ബാക്കിതുക സിനിമയ്ക്ക് ലഭിയ്ക്കുന്ന ലാഭത്തിനനുസരിച്ചാണ് തീരുമാനിക്കുന്നതെന്നുമാണ് റിപ്പോർട്ട്.
ഷെയറും, സാറ്റലൈറ്റ് തുകയും തിയേറ്റർ കളക്ഷനുമൊക്കെ തീരുമാനിച്ചതിന് ശേഷം രണ്ട് കോടിയിൽ കുറയാത്ത തുക സമാന്തയ്ക്ക് വരും എന്നാണ് കണക്കുകൂട്ടലുകൾ.
പതിനെട്ട് കോടി രൂപയ്ക്കാണ് ഓ ബോബി നിർമിച്ചിരിയ്ക്കുന്നത്. ആറ് കോടിയോളം ചിത്രത്തിന്റെ അണിയറ
പ്രവർത്തകർക്കും മറ്റ് അഭിനേതാക്കൾക്കും പ്രതിഫലം കൊടുക്കാൻ മാത്രമേ തികഞ്ഞുള്ളൂ.
ഇതാണിപ്പോൾ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഒരു നടിയും ഇത്തരത്തിൽ ആവശ്യപ്പെടരുതെന്നാണ് വിമർശകർ പറയുന്നത്.