നിവിൻ പോളി നായകനായ പ്രേമത്തിലൂടെ വന്ന് പതിവ് നായികാ സങ്കൽപത്തെ മാറ്റി മറിച്ച നടിയാണ് സായ് പല്ലവി. മുഖക്കുരുവും പരുക്കൻ ശബ്ദവും തന്റെ നായികാ പദവിയ്ക്ക് കോട്ടം തട്ടിക്കാതെ അഭിനയമാണ് എല്ലാത്തിലും മേലെ എന്ന് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സായ് പല്ലവി തെളിയിച്ചു.
പ്രേമം, ഫിദ, എംസിഎ തുടങ്ങി ഓരോ ചിത്രത്തിലും സായ് പല്ലവി മാറി മാറി വരികയായിരുന്നു. മുൻനിര താരങ്ങളും മുതിർന്ന സംവിധായകരും സായ് പല്ലവിയെ പ്രശംസിച്ചു.
പക്ഷെ ഈ സംവിധായകരൊന്നും തങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ സായി പല്ലവിയെ കാസ്റ്റ് ചെയ്യുന്നില്ലല്ലോ എന്നതാണ് ആരാധകരുടെ പരാതി.
നിരീക്ഷകരുടെ വിലയിരുത്തലുകൾ പ്രകാരം, സായ് പല്ലവിയ്ക്ക് ഹോട്ട് ലുക്ക് ഇല്ലാത്തതാണത്രെ അതിന് കാരണം. സായ് പല്ലവിയ്ക്ക് എപ്പോഴും ഒരു നാടൻ ലുക്കുണ്ട്. ഗ്ലാമർ വേഷം ചെയ്യുന്നതിന് എത്രയായാലും പരിതിയുണ്ട്.
ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ, സൂപ്പർ സ്റ്റാറുകളുടെ നായികയാകാനുള്ള ഹോട്ട് ലുക്ക് തെലുങ്ക് പോലൊരു സിനിമ ലോകത്ത് സായ് പല്ലവിക്കില്ലത്രെ.
അതേ സമയം ബിഗ് ബജറ്റ് ചിത്രങ്ങളിലെ ഗ്ലാമർ വേഷങ്ങൾ വരുന്നില്ലന്നേയുള്ള, അഭിനയസാധ്യതകളുള്ള മികച്ച വേഷങ്ങൾ ചെറിയ ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങളിൽ സായ് പല്ലവിയ്ക്ക് ലഭിയ്ക്കുന്നുണ്ട്.