ആ പാഠം താൻ സിനിമയിൽ നിന്നും പഠിച്ചു: വെളിപ്പെടുത്തലുമായി ദിലീപ്

22

ആരെയും വിലകുറച്ചു കാണരുതെന്നാണ് താൻ സിനിമയിൽ നിന്ന് പഠിച്ചതെന്ന് നടൻ ദിലീപ്. തന്റെ പുതിയ ചിത്രമായ ശുഭരാത്രിയെ കുറിച്ചുള്ള സംസാരത്തിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് സിനിമ ചെയ്യുന്നുണ്ട്.

Advertisements

നമുക്കത് പറ്റുമെങ്കിൽ ആസ്വദിക്കാം. ആരുടെയും കഴിവുകൾ മോശമാണെന്ന് പറയാൻ നമുക്ക് അവകാശമില്ലെന്നും, ഒരാളെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയിൽ നിന്ന് താൻ പഠിച്ചിട്ടുള്ളതെന്ന് ദിലീപ് പറഞ്ഞു.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ

ഏതൊരു സംവിധായകനും അവനവന് തോന്നുന്ന രീതിയിൽ സിനിമകൾ ഉണ്ടാക്കുന്നുണ്ട്. ഡിജിറ്റൽ റെവല്യൂഷൻ വന്നതോടെ മൊബൈൽ ക്യാമറയിൽ വരെ സിനിമ ചെയ്യാം. മാത്രമല്ല ഇപ്പോഴത്തെ തലമുറ ടെക്നിക്കലി വളരെ ബ്രില്യന്റ് ആണ്. അവർക്ക് സിനിമ ചെയ്യാൻ ഈസിയാണിപ്പോൾ. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച് സിനിമ ചെയ്യുന്നുണ്ട്.

നമുക്കത് പറ്റുമെങ്കിൽ ആസ്വദിക്കാം. അല്ലെങ്കിൽ നമുക്കത് നന്നായി തോന്നിയില്ല എന്നു പറയാം. അയാളുടെ കഴിവുകൾ മോശമാണെന്ന് പറയാൻ നമുക്കാർക്കും അവകാശമില്ല. ഒരാളെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയിൽ നിന്ന് ഞാൻ പഠിച്ചിട്ടുള്ളത്. നമ്മൾ ആരെയൊക്കെ കളിയാക്കാൻ പോയിട്ടുണ്ടോ പിന്നീട് അവന്റെ പിറകെ തന്നെ പോകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്’.

വ്യാസൻ ഇടവനക്കാടാണ് ശുഭരാത്രി ഒരുക്കുന്നത്. തിരക്കഥയും സംവിധാനവും വ്യാസന്റേത് തന്നെയാണ്. അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക.

നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Advertisement