കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടും മമ്മൂട്ടിയും രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെ മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിനു മനസമാധാനം ഉണ്ടാകില്ലെന്നും പല സമയങ്ങളിലും പലസ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കും.
ആ കഥാപാത്രം ഇങ്ങനെ നടന്നാൽ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയിലായിരിക്കണം തുടങ്ങിയ ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യൻ അന്തിക്കാട് പറയുന്നു.
അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവാർഡ് ദാനചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സത്യൻ മമ്മൂട്ടിയെ വിശേഷിപ്പിച്ചത് കൃഷിയിലെ തന്റെ ഗുരുനാഥനായിട്ടാണ്. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന ചിത്രത്തിലൂടെയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.