പ്രണയബന്ധം വീട്ടുകാർ സമ്മതിച്ചില്ല, വിവാഹദിവസം തൊടുപുഴയിലെ ബ്യൂട്ടിപാർലറിൽ പോയ വധു കാമുകനൊപ്പം ഒളിച്ചോടി, പിന്നെ സംഭവിച്ചത് ഇങ്ങനെ

27

തൊടുപുഴ: വിവാഹ ദിവസം രാവിലെ പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി. ബ്യൂട്ടി പാർലറിലേക്ക് രാവിലെ പോയ യുവതി ബ്യൂട്ടി പാർലറിന് സമീപം കാത്ത് നിന്ന് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

ഇരുവരും പ്രണയത്തിലാണെന്നും വിവാഹം നടത്തി തരണമെന്നും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. തൊടുപുഴയ്ക്ക് സമീപമാണ് സംഭവം ഉണ്ടായത്. ഇരുവരുടെയും പ്രണയം വീട്ടുകാർ സമ്മതിച്ചില്ല.

Advertisements

മാത്രമല്ല മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാർ നിശ്ചയിക്കുകയായിരുന്നു. വിവാഹദിവസം പെൺകുട്ടി കാമുകനൊപ്പം നാട് വിട്ട കാര്യം വരന്റെ വീട്ടുകാരെ അറിയിച്ചു. ഒടുവിൽ കാമുകനെയും യുവതിയെയും കണ്ടെത്തി വിവാഹം നടത്തുകയായിരുന്നു.

Advertisement