രാജപുരം: 37 വയസ്സുള്ള യുവതിയെ വിവാഹവാഗ്ദാനം നൽകി ശാരീരികമായി ഉപയോഗിച്ച 26കാരനായ യുവാവിനെ രാജപുരം പൊലീസ് പിടികൂടി.
കോളിച്ചാൽ ചെറുപനത്തടിയിലെ സ്റ്റാലിൻ ആണ് പിടിയിലായത്. വിവാഹം കഴിക്കുന്നതിൽനിന്നു പ്രതി പിന്മാറിയതോടെയാണ് യുവതി രാജപുരം പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകിയത്.
Advertisements
തുടർന്ന് രാജപുരം ഇൻസ്പെക്ടർ ബാബു പെരിങ്ങേത്ത് ഇയാളെ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിവാഹമോചിതയായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി തുടർച്ചയായി നാലുവർഷക്കാലം പീഡിപ്പിച്ചതായാണ് പരാതി.
Advertisement