വീട്ടുകാരറിയാതെ ക്ലാസ് കട്ട് ചെയ്ത് കമിതാക്കൾ ചുറ്റാനിറങ്ങി, അമിത വേഗത വിനയായി; ഒരു നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു ജീവൻ

21

കൊച്ചി: അമിത വേഗതയും അശ്രദ്ധയും മൂലമാണ് ഭൂരിഭാഗം അപകടങ്ങളും നാട്ടിൽ സംഭവിക്കുന്നത്. അമിത് അവേഗതയിൽ വന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം.

കൊല്ലം കുണ്ടറ സ്വദേശി ബിഎസ്എൻഎൽ ജീവനക്കാർ നിതിൻ (27) ആണ് മരിച്ചത്. പുനക്കന്നൂർ വായനശാല ജങ്ഷനിലാണ് സംഭവം. സംഭവസ്ഥലത്ത് ബൈക്ക് നിർത്തിയിട്ട് സമീപം ഫോണിൽ സംസാരിക്കുകയായിരുന്നു നിതിൻ.

Advertisements

അമിത വേഗതയിൽ വന്ന കാറാണ് നിതിന്റെ മരണത്തിനു കാരണമായത്. കാറിൽ സഞ്ചരിച്ചിരുന്നവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാറിലെ യാത്രികർ എല്ലാം ബികോം വിദ്യാർഥികൾ ആണ്.

സമപ്രായക്കാരായ യുവതീ യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെല്ലാം കമിതാക്കളാണെന്ന സൂചനയാണ് ലഭിക്കുന്നത്.

ചെങ്ങന്നൂരിലെ കോളേജിൽ നിന്നും ക്ലാസ് കട്ട് ചെയ്ത് കാർ വാടകക്ക് എടുത്ത് കറങ്ങാൻ ഇറങ്ങിയതാണെന്ന് സൂചനയുണ്ട്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കൈ ഒടിയുകയും ചെയ്തു. പാണ്ടനാട് സ്വദേശി സുബിൻ എന്നയാൾ ആണ് വാഹനം ഓടിച്ചിരുന്നത്.

Advertisement