ലോകകപ്പ് സാധ്യതകളിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഒരു മത്സരം പോലും തോൽക്കാതെയാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും പടയോട്ടമെങ്കിൽ അപ്രതീക്ഷിതമായ രണ്ടു തോൽവികൾ ഇംഗ്ലീഷ് ടീമിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.
ഇന്ത്യയും – ഇംഗ്ലണ്ടും നേർക്കുനേർ എത്തുന്ന ഞായറാഴ്ചത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ പോരാട്ടത്തിൽ ജയിക്കുന്നവരാകും ലോകകപ്പിൽ കരുത്തരായ ടീം എന്നാണ് വിലയിരുത്തൽ.
Advertisements
എന്നാൽ, ഇരു ടീമുകളും ഫൈനലിൽ എത്തുമെന്നാണ് സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ട് പറയുന്നത്.
എന്നാൽ ഫൈനലിലെ വിജയികൾ ഇംഗ്ലണ്ട് ആകില്ലെന്നും അത് ഇന്ത്യ ആകുമെന്നുമാണ് താരത്തിൻറെ പ്രഖ്യാപനം. ഐസിസി പോസ്റ്റ് ചെയ്ത വീഡിയോയിൽ കുട്ടികളുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം.
Advertisement