എന്നെ ഇച്ചായൻ എന്നു വിളിക്കുന്നത് ക്രിസ്ത്യാനി ആയതു കൊണ്ടാണെങ്കിൽ ഇനി അങ്ങനെ വിളിക്കരുത്: ടൊവീനോ തോമസ്

31

മലയാളത്തിന്റെ യുവനടൻ ടൊവീനോ തോമസിന് പുതിയ ചിത്രങ്ങളുടെ ചാകരയാണ്. അടുത്തടുത്ത് മൂന്ന് ചിത്രങ്ങളാണ് ടൊവീനോയുടേതായി പുറത്തിറങ്ങിയത്. ലൂക്കാ ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു.

നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മൊത്തത്തിൽ തിരക്കിൽ നിന്ന് തിരക്കിലേക്ക് നീങ്ങുകയാണ് ടൊവീനോ. വൻ ആരാധകവൃന്ദമുള്ള ടൊവീനോയെ ഇച്ചായാ എന്നാണ് ആരാധകർ വിളിക്കുന്നത്.

Advertisements

എന്നാൽ ഈ വിളിയിലുള്ള തന്റെ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവീനോ. ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാൻ. ഞാനൊരു ക്രിസ്ത്യാനി ആയതു കൊണ്ടാണ് എന്നെ ഇച്ചായൻ എന്നു വിളിക്കുന്നതെങ്കിൽ അതു വേണോ എന്നാണ്.

സിനിമയിൽ വരുന്നതിനു മുമ്പോ അല്ലെങ്കിൽ കുറച്ചു നാളുകൾക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കൾ പോലും ചേട്ടാ എന്നാണ് വിളിക്കുക. ആ ഒരു കണ്ണു കൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്.

‘ഇച്ചായൻ എന്നു എന്നെ വിളിക്കുമ്പോൾ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കിൽ ഓക്കെയാണ്. പക്ഷേ മുസ്ലിമായാൽ ഇക്കയെന്നും ഹിന്ദുവായാൽ ഏട്ടനെന്നും ക്രിസ്ത്യാനിയായാൽ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ല.

നിങ്ങൾക്ക് എന്നെ എന്റെ പേര് വിളിക്കാം. ടൊവിനോ എന്നു വിളിക്കാം. അല്ലെങ്കിൽ ടൊവി എന്നും വിളിക്കാം എന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ ടൊവീനോ തോമസ് വ്യക്തമാക്കി.

Advertisement