സിനിമാരംഗത്ത് ഒരു പെൺകുട്ടി ആരുടെയെങ്കിലും റൂമിലേക്ക് പോയെങ്കിൽ അത് അവളുടെ അമ്മയുടെ അനുവാദത്തോടെയാണ്: തുറന്നടിച്ച് നടി സീനത്ത്

31

അടുത്തിടെ ലോകസിനിമയെത്തന്നെ വിറപ്പിച്ച ഒന്നായിരുന്നു മീടൂ വിവാദം. അത് പിന്നീട് ഇന്ത്യൻ സിനിമയിലേക്കും ഒടുവിൽ മലയാള സിനിമയിലേക്കുമെത്തി.

മലയാളത്തിലും ഏറെ ഒച്ചപ്പാടുകളുണ്ടായി. എന്നാൽ ഇത്തരം മീടൂ ആരോപണങ്ങളിൽ പലതും അനാവശ്യമാണെന്ന് തുറന്നുപറയുകയാണ് നടി സീനത്ത്.

Advertisements

ഒരു പെൺകുട്ടിയെയും ഇതുവരെ ആരും ചാൻസ് കൊടുക്കാം എന്നുപറഞ്ഞ് അറ്റാക്ക് ചെയ്തു എന്ന് ഞാൻ കേട്ടിട്ടില്ല. കുട്ടികൾ അമ്മമാരുടെ കൂടെയാണ് വരുന്നത്.

ഒരു റൂമിലേക്ക് ഒരു കുട്ടി പോയെങ്കിൽ അത് അവളുടെ അമ്മയുടെ അനുവാദത്തോടെയാണ്. അപ്പോൾ മിണ്ടാതിരുന്നിട്ട് വർഷങ്ങൾക്ക് ശേഷം അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല എന്ന് മംഗളത്തിന് അനുവദിച്ച അഭിമുഖത്തിൽ സീനത്ത് പറയുന്നു.

പലരും നമ്മളോട് ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടാവാം. അപ്പോൾ, എനിക്ക് താൽപ്പര്യമില്ല എന്നെ വിട്ടേക്കൂ എന്ന് പറയാൻ കഴിയണം.

ഓരോരുത്തരുടെ പേരുകൾ പറയുമ്പോൾ അവർക്ക് ചുറ്റും അവരെ ആശ്രയിക്കുന്ന കുടുംബങ്ങൾ ഉണ്ടാകും, അവരും കൂടി വിഷമിക്കും എന്നും സീനത്ത് പറയുന്നു.

Advertisement