മലയാളത്തിലെ 200 കോടി ചിത്രമായ ലൂസിഫറിന് ശേഷം മോഹൻലാൽ പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രമാണ് എംബുരാൻ.
ലൂസിഫറിന്റെ തുടർച്ചയായ എംബുരാൻ മലയാള സിനിമയിൽ അടുത്ത ചരിത്രം കുറിക്കാൻ എത്തുമ്പോൾ എമ്പുരാനിലെ സ്റ്റീഫൻ നെടുമ്പള്ളിയ്ക്ക് പ്രതിയോഗി ആര് എന്ന സംശയമാണ് എല്ലാരിലും ബാക്കി നിൽക്കുന്നത്.
ലൂസിഫറിൽ ബോളിവുഡ് താരം വിവേക് ഒബ്രോയ് ശക്തനായ പ്രതിനായകനായകനായി അഭിനയിച്ചെങ്കിൽ എമ്പുരാനിൽ മറ്റൊരു സൂപ്പർ താരത്തെയാകും മോഹൻലാലിന് മുന്നിൽ നിർത്തുക.
ഈ കൊലകൊല്ലി വില്ലനെ അവതരിപ്പിക്കാൻ ഹോളിവുഡിൽ നിന്നും ഇതിനായി ഒരു സൂപ്പർതാരത്തെ എത്തിക്കാൻ നീക്കമുള്ളതായും പറയപ്പെടുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി മാറുമ്പോൾ ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ചാണ് ഏവരുടേയും ആകാംഷ.
പൂർണ്ണമായും വിദേശ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന എമ്പുരാൻ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ചിത്രമെന്ന നിലയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ അവസാനിപ്പിച്ചു കൊണ്ടാണ് പൃഥ്വിരാജും ടീമും എമ്പുരാൻ എന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചത്.
ഇന്ത്യയിലെ തന്നെ വലിയ കാസ്റ്റിംഗ് നിരയോടെ എത്തുന്ന ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ വാണിജ്യ സിനിമ കൂടിയാകും.