സതാംപ്ടൺ: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ അമിതമായി അപ്പീൽ ചെയ്തതിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിഴ.
അപ്പീലിനായി അമ്പയറുമായി തർക്കിച്ചതിനാണ് ഒരു ഡീ മെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 25 ശതമാനവും പിഴയായി ഒടുക്കേണ്ടത്.
Advertisements
മത്സരത്തിനിടെ അഫ്ഘാനിസ്ഥാൻ ഇന്നിംഗ്‌സിലെ 29-ാം ഓവറിലാണ് കോഹ്ലിയുടെ പ്രവർത്തി അച്ചടക്കം ലംഘിച്ചതായി ഐസിസി കണ്ടെത്തിയത്.
ജസ്പ്രിത് ബൂംറ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ റഹ്മത്ത് ഷായ്‌ക്കെതിരെ എൽബിഡബ്ല്യൂ അപ്പീലിനായി കോഹ്ലി അലറിവിളിച്ചതാണ് പ്രശ്‌നമായത്.
മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാൽ വിശദീകരണം നൽകാൻ കോഹ്ലി ഹാജരാകേണ്ടതില്ല.
ഐസിസി പെരുമാറ്റചട്ടം 2016 സെപ്റ്റംബറിൽ പരിഷ്‌കരിച്ചതിന് ശേഷം രണ്ടാം തവണയാണ് കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്.
Advertisement