കണ്ണിറുക്കാൻ മാത്രമല്ല, പാട്ടു പാടാനും അറിയാം; പ്രിയ വാര്യർ ഇനി ഗായിക, വീഡിയോ വൈറൽ

15

ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ ഒരൊറ്റ കണ്ണിറുക്കളിലൂടെ ഇടംപിടിച്ച പ്രിയ വാര്യർ ഇനി പാട്ടുപാടി ആളെ മയക്കും.

രജീഷ വിജയൻ നായികയാവുന്ന ഫൈനൽസ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ പാട്ടുകാരിയാകുന്നത്.

Advertisements

നരേഷ് അയ്യർക്കൊപ്പമൊരു ഡ്യുവറ്റ് ഗാനമാണ് പ്രിയ വാര്യർ ആലപിക്കുന്നത്. തീവണ്ടിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പ്രിയ തന്നെയാണ് വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ഒമർ ലുലുവിന്റെ അഡാർ ലവ്വ് ആണ് പ്രിയയുടെ ആദ്യ ചിത്രം. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കൽ രംഗമാണ് പ്രിയയെ ലോക പ്രശസ്തയാക്കുന്നത്.

ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവാഗതനായ പി ആർ അരുൺ ആണ് ഫൈനൽസ് സംവിധാനം ചെയ്യുന്നത്.

നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. ഫൈനൽസിന്റെ കഥയൊരുക്കിയിരിക്കുന്നതും അരുൺ ആണ്.

ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിൾ താരത്തിന്റെ വേഷമാണ് ചിത്രത്തിൽ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

നിരഞ്ജ് ആണ് നായകൻ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ മുൻപ് രജിഷയെ നായികയാക്കി ഒരു നാടകവും സംവിധാനം ചെയ്തിരുന്നു.ഹാൻഡ് ഓഫ് ഗോഡ് എന്ന പേരിൽ അരങ്ങിലെത്തിയ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement