സിനിമയിൽ അവസരങ്ങൾ കുറഞ്ഞത് നാഗചൈതന്യയെ വിവാഹം കഴിച്ചത് കൊണ്ട്: സാമന്തയുടെ വെളിപ്പെടുത്തൽ

9

നാഗചൈതന്യയുമായുള്ള വിവാഹ ശേഷം തനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ വരുന്നത് കുറഞ്ഞുവെന്ന് നടി സാമന്ത .

വിവാഹത്തിന് ശേഷം വിവാഹിതയായ നായിക എന്നൊരു പേരാണ് എനിക്കുള്ളത് അതുകൊണ്ട് തന്നെ കൂടുതൽ ചിത്രങ്ങളൊന്നും ലഭിക്കുന്നില്ല.

Advertisements

രംഗസ്ഥലം മഹാനടി തുടങ്ങിയ സിനിമകളൊക്കെ ഞാൻ ചെയ്തു പക്ഷേ അതൊന്നും വിവാഹത്തിന് ശേഷമല്ലല്ലോ.

അതുകൊണ്ട് തന്നെ ആ ക്രെഡിറ്റ് എനിക്ക് എടുക്കാൻ സാധിക്കില്ല,’ രാജീവ് മസന്തുമായുള്ള അഭിമുഖത്തിൽ നടി പറഞ്ഞു.

പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നൽകി.

ചിലപ്പോൾ വിവാഹശേഷം സിനിമയിൽ എന്നെ കൊണ്ട് എന്തുചെയ്യാനാകുമെന്ന് സംവിധായകർക്ക് അറിയില്ലായിരിക്കും അതായിരിക്കും അവസരങ്ങൾ കുറയുന്നതിന് പിന്നിൽ.

തെന്നിന്ത്യൻ സിനിമയിൽ ഇനിയും സംഭാവനകൾ നൽകാനുണ്ട്. അതിനാൽ തന്നെ ബോളിവുഡിലേക്ക് പോകാൻ യാതൊരു പദ്ധതിയും ഇല്ലെന്നും സാമന്ത വ്യക്തമാക്കി

Advertisement