തലക്ക് ഏറുകിട്ടി വീണിട്ടും എന്തുകൊണ്ട് ക്രീസ് വിട്ടില്ല; അമ്മയെ കുറിച്ചോർത്ത് വിതുമ്പി അഫ്ഗാൻ താരം, സങ്കടം, ഹൃദയഭേതകം

43

ബാറ്റിങ്ങിനിടെ ബൗൺസർ തലയ്ക്ക് കൊണ്ട് വീണിട്ടും ക്രീസ് വിടാതിരുന്നത് അമ്മയെ വിഷമിപ്പിക്കാതിരിക്കാനെന്ന് അഫ്ഗാൻ താരം ഹഷ്മത്തുള്ള ഷാഹിദി.

ഇംഗ്ലണ്ട്- അഫ്ഗാൻ മത്സരത്തിനിടെ പേസർ മാർക് വുഡിന്റെ 141 കി.മീ വേഗതയിലുള്ള മിന്നൽ ബൗൺസർ ഹെൽമറ്റിൽ കൊണ്ടാണ് ഹഷ്മത്തുള്ള നിലത്തുവീണത്.

Advertisements

ഈ സമയം താരം 54 പന്തിൽ 24 റൺസെടുത്ത് നിൽക്കുകയായിരുന്നു. എന്നാൽ ഹഷ്മത്തുള്ള ഡ്രസിംഗ് റൂമിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല.

കഴിഞ്ഞ വർഷം തനിക്ക് പിതാവിനെ നഷ്ടമായി, അമ്മ വേദനിക്കുന്നത് സഹിക്കാനാവില്ല. കുടുംബാംഗങ്ങളെല്ലാം മത്സരം കാണുന്നുണ്ട്.

മൂത്ത സഹോദരൻ ഗാലറിയിലുണ്ടായിരുന്നു. അവരാരും എന്നെയോർത്ത് ആശങ്കപ്പെടാതിരിക്കാനാണ് മൈതാനം വിടാതിരുന്നതെന്ന്’ മത്സരശേഷം ഹഷ്മത്തുള്ള ഷാഹിദി പറഞ്ഞു.

ബൗൺസർ കൊണ്ട് തൻറെ ഹെൽമറ്റ് പൊട്ടിയിരുന്നു. താൻ വീണയുടനെ ഐസിസി ഡോക്ടർമാരും ടീം ഫിസിയോയും പാഞ്ഞെത്തി.

ആ സമയം തന്റെ സഹതാരങ്ങളെ പിരിയാൻ തനിക്ക് മനസുവന്നില്ലെന്നും ഹഷ്മത്തുള്ള പറഞ്ഞു. ഗ്രൗണ്ട് വിടണമെന്ന ഡോക്ടർമാരുടെ നിർദേശം മറികടന്നാണ് ഹഷ്മത്തുള്ള ക്രീസിൽ തുടർന്നത്.

പിന്നീട് 100 പന്തിൽ 76 റൺസെടുത്താണ് താരം പുറത്തായത്.

Advertisement