ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കി.
രോഹിത് ശര്‍മ സെഞ്ചുറി നേടി ഹീറോ ആയപ്പോല്‍ അര്‍ധ ശതകങ്ങളുമായി വിരാട് കോലിയും കെ എല്‍ രാഹുലും മികവ് കാട്ടി. ഒപ്പം കുല്‍ദീപും വിജയ് ശങ്കറും ഹാര്‍ദിക്കും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
തന്‍റെ കരിയറിലെ 24-ാം സെഞ്ചുറി നേട്ടം പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ആഘോഷിച്ച രോഹിത് ശര്‍മ തന്നെയായിരുന്നു കളിയിലെ താരം.
113 പന്തില്‍ രോഹിത് മാഞ്ചസ്റ്ററില്‍ അടിച്ചെടുത്തത് 140 റണ്‍സാണ്. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ നിറഞ്ഞാടിയപ്പോള്‍ ലോകകപ്പിലെ ഗ്ലാമര്‍ പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോറാണ് സ്വന്തമാക്കിയത്.
ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ എല്ലാം അനായാസമാക്കി. ഇപ്പോള്‍ സെഞ്ചുറിയുമായി മുന്നേറിയപ്പോള്‍ ഇരട്ട സെഞ്ചുറി അടിക്കണമെന്ന് മനസിലുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഹിറ്റ്മാന്‍ മറുപടി പറഞ്ഞിരിക്കുകയാണ്.
ശരിക്കും അപ്പോള്‍ ഔട്ടായത് വലിയ നിരാശയുണ്ടാക്കി. പ്രത്യേകിച്ചും ആ ഷോട്ട് കളിച്ച രീതിയോര്‍ത്താണ് നിരാശയുണ്ടായത്.
ഫെെന്‍ ലെഗ്ഗിനെ ഉള്ളില്‍ കൊണ്ട് വന്നത് മിഡ് ഓണിനെ ബൗണ്ടറിയിലേക്ക് നിര്‍ത്തിയുള്ള തന്ത്രമാണ് അവര്‍ ചെയ്തത്. എന്നാല്‍, തന്‍റെ കണക്കുകൂട്ടല്‍ അല്‍പംതെറ്റി പോയി.
നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പറ്റാവുന്നത് പോലെയെല്ലാം റണ്‍സ് നേടാനാണ് ശ്രമിക്കുകയെന്നും രോഹിത് പറഞ്ഞു.
നിങ്ങള്‍ വിശ്വസിക്കണം, ഒരിക്കല്‍ പോലും ഇരട്ടസെഞ്ചുറി മനസില്‍ ഉണ്ടായിരുന്നില്ല. തെറ്റായ സമയത്ത് പുറത്തായി. കൂട്ടുക്കെട്ട് കൂടുതല്‍ ശക്തിപ്പെട്ട് വരികയായിരുന്നുവെന്നും രോഹിത് പറഞ്ഞു.