മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു, പുതിയ ചിത്രം മലയാളത്തിലും തമിഴിലും, വില്ലൻ വിജയ് സേതുപതി

10

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും 100 കോടിക്ലബ്ബ് സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്നതായി സൂചന.

ബംബർഹിറ്റായ മധുരരാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരു മലയാളം തമിഴ് പ്രൊജക്ട് ആലോചിക്കുന്നതായി സൂചന.

Advertisements

ചിത്രത്തിൽ നയൻതാര നായിക ആയേക്കുമെന്നും അറിയുന്നു. അതേസമയം, ഈ സിനിമയിൽ നെഗറ്റീവ് റോളിൽ വിജയ് സേതുപതി എത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോക്കിരിരാജ, മധുരരാജ എന്നിവയാണ് വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങൾ.

രണ്ട് സിനിമകളും സൂപ്പർഹിറ്റായി. മധുരരാജ 100 കോടി ക്ലബിൽ ഇടംപിടിക്കുകയും ചെയ്തു

Advertisement