തലച്ചോറില്ലാത്ത നായകൻ’; ഇന്ത്യയ്ക്കെതിരെ തോറ്റതിന് സർഫ്രാസിനെതിരെ ആഞ്ഞടിച്ച് ഷൊയ്ബ് അക്തർ

24

ലോകകപ്പ് മൽസരത്തിൽ ഇന്ത്യയ്ക്കെതിരായ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകൻ സർഫ്രാസ് അഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ താരം ഷൊയ്ബ് അക്തർ.

തലച്ചോറില്ലാത്ത ക്യാപ്റ്റൻസിയായിപ്പോയി സർഫ്രാസിന്റേതെന്ന് അക്തർ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സർഫ്രാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്.

Advertisements

മഴ പെയ്തത് കൊണ്ട് ആദ്യം ബോൾ ചെയ്യുകയാണോ വേണ്ടത്? മൈതാനം നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നു.

അതുപോലൊരു അവസ്ഥയിൽ ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ചത് തലച്ചോറില്ലാത്ത തീരുമാനമായിരുന്നു,’ ഷൊയ്ബ് പറഞ്ഞു.

മുമ്പും പിന്തുടർന്ന് ജയിക്കുന്നതിൽ പാക്കിസ്ഥാൻ പിന്നിലാണ്, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് എതിരെ. ടീമിൽ മികച്ച ബാറ്റ്‌സ്മാൻമാർ ഉണ്ടായിരുന്ന 1999ൽ പോലും 227 റൺസ് പിന്തുടർന്ന് എടുക്കാനായിട്ടില്ല.

അത്രയും ശക്തരായ ഇന്ത്യയുടെ ബോളർമാർക്കെതിരെ പിന്തുടർന്ന് ജയിക്കാനാകുമെന്ന് സർഫ്രാസ് എന്തുകൊണ്ടാണ് ചിന്തിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല,’ ഷൊയ്ബ് പറഞ്ഞു.

2017ൽ ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്ലിയുടെ അബദ്ധമാണ് സർഫ്രാസ് ഇന്നലെ ആവർത്തിച്ചതെന്ന് അക്തർ പറയുന്നു.

നമ്മൾ നന്നായി ചേസ് ചെയ്യില്ലെന്ന് സർഫ്രാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബോളിങ്ങിലാണ്. ടോസ് കിട്ടിയപ്പോൾ തന്നെ പകുതി മത്സരം ജയിച്ചതാണ്.

പക്ഷെ നിങ്ങൾ ഈ മത്സരം ജയിക്കാതിരിക്കാൻ നോക്കി. ആദ്യം ബാറ്റ് ചെയ്ത് 270 റൺസ് നേടിയിരുന്നെങ്കിലും പാക്കിസ്ഥാന് പ്രതിരോധിക്കാമായിരുന്നുവെന്നും അക്തർ പറയുന്നു.

സർഫ്രാസ് ഫിറ്റ് അല്ലെന്ന് പറഞ്ഞ് മത്സരത്തിന് മുമ്ബും അക്തർ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ വിൻഡീസിനോട് ഏഴ് വിക്കറ്റിനോട് തോറ്റതിന് പിന്നാലെയാണ് അക്തർ വിമർശനവുമായെത്തിയത്.

ആദ്യമായിട്ടാണ് പൂർണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ കാണുന്നതെന്ന് അക്തർ പറഞ്ഞു. ‘സർഫ്രാസ് ടോസിന് വരുമ്‌ബോൾ അദ്ദേഹത്തിന്റെ വയർ പുറത്തേക്ക് ചാടിയിരുന്നു.

അദ്ദേഹം പൂർണമായും ഫിറ്റായിരുന്നില്ല. ഒരുപാട് തടിച്ച ശരീരമാണ് സർഫ്രാസിന്റേത്. കീപ്പ് ചെയ്യാൻ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടി.

അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ പോലും സാധിച്ചില്ല. ആദ്യമായിട്ടാണ് പൂർണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ ഞാൻ കാണുന്നത്.’ അക്തർ പറഞ്ഞു നിർത്തി.

ടോസ് കിട്ടിയാൽ ബാറ്റിങ് തിരഞ്ഞെടുക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സർഫ്രാസ് അഹമ്മദിനോട് പറഞ്ഞിരുന്നു.

മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

Advertisement