അവഗണിച്ചത് സഹിച്ചില്ലെന്ന് അജാസ്; ആളിക്കത്തിയ സൗമ്യയെ ചേർത്തുപിടിച്ചു

47

മാവേലിക്കരയ്ക്ക് അടുത്ത് വള്ളിക്കുന്നത്ത് സിവിൽ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ അജാസിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.

സൗമ്യയെ കൊല്ലാൻ തന്നെയായിരുന്നു ഉദ്ദേശമെന്ന് അജാസ് വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമമെങ്കിലും പരാജയപ്പെട്ടുവെന്ന് അജാസ് പറയുന്നു.

Advertisements

സൗമ്യയെ പെട്രോൾ ഒഴിക്ക് കത്തിച്ച് കൊലപ്പെടുത്തുന്നതിനിടെ അജാസിനും പൊള്ളലേറ്റിരുന്നു. അതേ കുറിച്ചും അജാസ് നൽകിയ മൊഴിയിൽ വ്യക്തമായി പറയുന്നുണ്ട്. നാൽപത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

സൗമ്യയോട് തനിക്ക് പ്രണയമായിരുന്നു എന്നാണ് അജാസ് നൽകിയ മൊഴി. എന്നാൽ വിവാഹാഭ്യർത്ഥന സൗമ്യ തള്ളിക്കളയുകയായിരുന്നു. ഈ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് അജാസ് നൽകിയിട്ടുള്ള മൊഴി.

സൗമ്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ഉള്ള പദ്ധതിയൊന്നും അജാസിന് ഉണ്ടായിരുന്നില്ല. ഇതിന് വേണ്ടിയാണ് സൗമ്യയുടെ ശരീരത്തിൽ പെട്രോളൊഴിച്ചതിനൊപ്പം സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചത്. ശേഷം ആളിക്കത്തുകയായിരുന്നു സൌമ്യയെ തന്റെ ശരീരത്തോട് ചേർത്തു നിർത്തുകയും ചെയ്തു.

അജാസിൽനിന്ന് സൗമ്യയ്ക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് ഇന്നലെ അവരുടെ അമ്മ വിശദമാക്കിയിരുന്നു.

അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തുന്നതും മർദ്ദിക്കുന്നതും പലപ്പോഴായി സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞത്.

വീട്ടിലെത്തിപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മർദ്ദിച്ചിട്ടുണ്ട്. ഒരിക്കൽ സൗമ്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദർഭത്തിൽ ഷൂ കൊണ്ട് നടുവിൽ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു.

ഇക്കാര്യങ്ങൾ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര പവെളിപ്പെടുത്തിയത്.

ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതിനു പിന്നാലെ താൻ അജാസിനെ ഫോണിൽ വിളിക്കുകയും മകളെ ഇനി വിളിക്കരുതെന്നും ഭർത്താവും കുട്ടികളുമായി കുടുംബവുമായി കഴിയുന്ന സൗമ്യയെ ഉപദ്രവിക്കരുതെന്നും അഭ്യർത്ഥിച്ചിരുന്നതായും ഇന്ദിര പറയുന്നുണ്ട്.

ശനിയാഴ്ച വൈകിട്ടാണ് സൗമ്യയെ കാറിടിച്ച് വീഴ്ത്തിയതിന് ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.

Advertisement