പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക് ബ്‌ളസ്റ്റർ ചിത്രമാണ്.
ലൂസിഫർ സർവ്വകാല റെക്കോഡിലെത്തി നിൽക്കുമ്പോൾ ആരാധകരിൽ ആകാംക്ഷയുണർത്തുന്ന പുതിയ നീക്കവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
നാളെ വൈകുന്നേരം ആറുമണിക്ക് ലൂസിഫർ ടീമിന്റെ വലിയൊരു പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
അത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ളതായിരിക്കുമെന്നാണ് ആരാധകരുടെ കണക്കൂകൂട്ടൽ.
ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന തരത്തിലുള്ള സൂചനകൾ മുരളിഗോപിയും പൃഥ്വിരാജും നൽകിയിരുന്നു.
മലയാള സിനിമയിലെ ആദ്യത്തെ 200 കോടി ക്ലബ് നേട്ടം കൈവരിച്ച ചിത്രമാണ് ലൂസിഫർ എന്നാണ് നിർമ്മാതാവ് പുറത്തുവിട്ട വിവരം.
2019ൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവുമധികം ബോക്‌സ് ഓഫീസ് ചലനം സൃഷ്ടിച്ച സിനിമയാണ് ലൂസിഫർ.
കേരളക്കരയിൽ നിന്നു മാത്രം 100 കോടിയുടെ അടുത്ത് കളക്ഷൻ നേടിയിരുന്നു, ഈ മോഹൻലാൽ ചിത്രം.