മമ്മൂട്ടി വിജയ് സേതുപതിയും ഒന്നിക്കുന്നു, ഒപ്പം നയൻതാരയും: പുതിയ ചിത്രം ഒരുങ്ങുന്നു

22

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരം മക്കൾ ശെൽവം വിജയ് സേതുപതിയുടെ അടുത്ത മലയാളം ചിത്രം ഒരുങ്ങി കഴിഞ്ഞുവെന്ന് സൂചന .

ജയറാമിനൊപ്പമുള്ള ആദ്യ സിനിമ മാർക്കോണി മത്തായി റീലീസെന് ഒരുങ്ങി കഴിഞ്ഞു. ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്.

Advertisements

ലാഭം, സങ്ക തമിഴൻ, സേതുപതി 2, തുഗ്ലക്ക്, കടൈസി വ്യവസായി, സ്യേ രാ നരസിംഹ, സിന്ദുബാദ് അങ്ങനെ നിരവധി ചിത്രങ്ങൾ.

സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന മാർകോണി മത്തായിയാണ് വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം.

ജയറാമും ആത്മിയയുമാണ് മുഖ്യവേഷത്തിലെത്തുന്ന മറ്റ് കഥാപാത്രങ്ങൾ. ആദ്യ മലയാള ചിത്രം റിലീസിനെത്തുന്നതിന് മുമ്പേ തന്നെ തന്റെ അടുത്ത മലയാള ചിത്രത്തിന് വിജയ് സേതുപതി സമ്മതം മൂളിയെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയും നയൻതാരയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ.

തമിഴിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യും. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Advertisement