നാലു വർഷം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് കൂട്ടുകാരനെ വിവാഹം കഴിച്ച തേപ്പുകാരി; അനുസിതാര തുറന്നു പറയുന്നു

107

നാലു വർഷം പ്രേമിച്ച കാമുകനെ ഉപേക്ഷിച്ച് കൂട്ടുകാരനെ വിവാഹം കഴിച്ച തേപ്പുകാരി എന്ന ടാഗ് ലൈൻ ചാർത്തിക്കിട്ടിയ നടിയാണ് അനു സിത്താര.

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള എന്റെ അരങ്ങേറ്റം. ഹാപ്പി വെഡ്ഡിംഗിൽ എത്തുന്നതിനു മുൻപ് ഞാൻ വേറെയും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു.

Advertisements

പക്ഷേ എന്നെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങിയത് ഹാപ്പി വെഡ്ഡിംഗിലെ ഷാഹിനയായാണ്.

ഷാഹിന എന്നു പറയുന്നതിനേക്കാൾ തേപ്പുകാരി എന്നു പറയുന്നതാണ് എല്ലാവർക്കും മനസിലാകാൻ എളുപ്പം.

അന്നു ഞാൻ വാങ്ങിക്കൂട്ടിയ ട്രോളുകൾക്കൊന്നും കണക്കില്ല. എങ്കിലും എനിക്കു വലിയ സങ്കടമൊന്നും ഇല്ലായിരുന്നു. മാത്രമല്ല ഒരുപാട് സന്തോഷം തോന്നുകയും ചെയ്തു.

ഹാപ്പി വെഡ്ഡിംഗിലെ ഷാഹിനയാണ് തേപ്പുകാരി എന്ന ടാഗ് വാങ്ങിത്തന്നത്. ഷാഹിനയോട് എനിക്ക് എന്ത് ഇഷ്ടാണെന്നോ?

ഇപ്പോൾ ഒരുപാട് തേപ്പുകാരി കഥാപാത്രങ്ങൾ വരുന്നുണ്ടെങ്കിലും എന്നെയും ഷാഹിനയേയും വിടാൻ ട്രോളന്മാർക്ക് യാതൊരു ഭാവവുമില്ല.

ഈ പറയുന്ന മിക്ക ട്രോളുകളും ഞാൻ കാണാറുണ്ട്. എല്ലാം വായിച്ച് ആസ്വദിച്ച് ചിരിക്കാറുമുണ്ട്. ചില തൊക്കെ കാണുമ്പോൾ വിഷമം തോന്നും.

പക്ഷേ അത് അപ്പോൾ തന്നെ മറന്നുകളയും. അല്ലാതെയുള്ള എല്ലാ ട്രോളുകളും കമന്റുകളും എനിക്ക് ഇഷ്ടമാണ്. ചില കമന്റിനൊക്കെ റിപ്ലെ കൊടുക്കാറുമുണ്ടെന്ന് ദീപിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അനു സിത്താര വ്യക്തമാക്കി.

അഭിനയം തുടങ്ങിയ കാലം മുതൽ രണ്ടു കഥാപാത്രങ്ങളാണ് എന്റെ മനസിൽ ഉണ്ടായിരുന്നത്. ഒന്ന്, ഒരു നർത്തകിയുടെ റോൾ.

നൃത്തമാണ് ജീവനെന്നു കരുതി ജീവിക്കുന്ന ഒരാൾ. രണ്ട്, ഇമോഷണലി ഒരുപാടു കാര്യങ്ങൾ ചെയ്യാനുള്ള ഒരു കഥാപാത്രം. വിവിധ തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീ. ഇതു രണ്ടുമായിരുന്നു എന്റെ ഡ്രീം റോളുകൾ.

കരിയറിന്റെ തുടക്കത്തിൽ തന്നെ ഈ രണ്ട് കഥാപാത്രങ്ങളും എന്നെ തേടിയെത്തി എന്നത് എന്റെ ഭാഗ്യമാണ്.

ഇന്നും വാത്സല്യം പോലുള്ള സിനിമകൾ ടിവിയിൽ വന്നാൽ നമ്മൾ കാണും. അതിലെ ഓരോ കഥാപാത്രത്തേയും ഓർത്തിരിക്കും.

അവർ നമ്മളെ അത്രമാത്രം ഇമോഷണലി ടച്ച് ചെയ്യുന്നതു കൊണ്ടല്ലേ അങ്ങനെ. ചെറുതെങ്കിലും, അതുപോലൊരു കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു.

രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയിലൂടെ ആദ്യത്തെ ആഗ്രഹവും ക്യാപ്റ്റനിലെ അനിത സത്യനിലൂടെ രണ്ടാമത്തെ ആഗ്രഹവും സാധിച്ചു.

Advertisement