ബോളിവുഡിലേത് പോലെ മലയാളത്തിലും ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ സിനിമകൾ ഒരുങ്ങുകയാണ്.
മമ്മൂട്ടിയുടെ മാമാങ്കം, മോഹൻലാലിന്റെ അറബിക്കടലിന്റെ സിംഹം. അങ്ങനെ നീളുന്നു ആ ലിസ്റ്റ്.
Advertisements
തനിക്ക് ഷാരൂഖ് ഖാന്റേയും മോഹൻലാലിന്റേയും ഒപ്പം ഒരു സിനിമ ചെയ്യണമെന്ന് സൂം ടിവിയ്ക്ക് നൽകിയ
അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.
നിങ്ങൾ മൂന്ന് പേരും ഒന്നിച്ച് കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു അവാർഡ് ഷോ യിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഉത്തരം.
അതേസമയം, മമ്മൂക്ക ഇങ്ങനെയൊരു ആഗ്രഹം പരസ്യമായി പറഞ്ഞതോടെ അത്തരമൊരു സിനിമ അക്ഷരാർത്ഥത്തിൽ സംഭവിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ബാഹുബലി പോലത്തെ, അല്ലെങ്കിൽ അതിലും മികച്ച ഒരു കഥയുമായി ആരെങ്കിലും എത്തിയാൽ ഒരുപക്ഷേ മമ്മൂട്ടിയുടെ ഈ ഡ്രീം പ്രൊജക്ട് നടന്നേക്കാം.
Advertisement