ഇന്ത്യൻ സിനിമയിൽ വിസ്മയമായി മാറിയ ബാബുബലിയ്ക്ക് ശേഷം ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൌലി ചിത്രമാണ് ആർആർആർ.
രാം ചരൺ തേജയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന, ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം വലിയ മുടക്കുമുതലിലാണ് ഒരുക്കുന്നത്.
Advertisements
ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തിന് 45 കോടി ചിലവാണെന്നു പുതിയ റിപ്പോർട്ട്.
രാം ചരണും ജൂനിയർ എൻടിആറും ഒപ്പം 2000 ജൂനിയർ ആർട്ടിസ്റ്റുകളുമാണ് ഈ രംഗത്തിൽ പങ്കെടുക്കുകയെന്നും സൂചന.
ആലിയ ഭട്ട് നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗണും വേഷമിടുന്നു. ആർആർആർ ചിത്രത്തിന്റെ താൽക്കാലിക പേരാണ്.
Advertisement