മുറിയിൽ അതിക്രമിച്ചു കയറിയ വാനരന്റെ വിക്രിയകൾ പകർത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി സൗന്ദര്യ ശർമ്മ.
സമൂഹമാധ്യമങ്ങളിലൂടെയാണ് നടി വീഡിയോ ഷെയർ ചെയ്തത്. മുറിയിൽ കയറിയ കുരങ്ങൻ മുറിയിലെ ഭക്ഷണസാധനങ്ങളെല്ലാം എടുത്തുകഴിക്കുന്നു.
തുടർന്ന് ബാഗിലെ സാധനങ്ങളെല്ലാം പുറത്തിട്ട് തിരയുന്നു. തുടർന്ന് മേശപ്പുറത്തെ പഴങ്ങളും എടുത്ത് കഴിക്കുന്നു.
എന്നാൽ ബ്രേക്ക് ഫാസ്റ്റിന് ശേഷവും കുരങ്ങൻ മുറി വിട്ട് പുറത്തുപോകാൻ കൂട്ടാക്കിയില്ല. ബെഡ്ഡിൽ കയറി നല്ല ഉറക്കവും പാസ്സാക്കിയശേഷമാണ് ‘കക്ഷി’ മുറി വിട്ടുപോയത്.
ഈ സമയത്തെല്ലാം താൻ ഭയന്ന് അലറി വിളിച്ചെങ്കിലും ‘കക്ഷി’ അതൊന്നും മൈൻഡ് ചെയ്തില്ല. പിന്നെ ധൈര്യം സംഭരിച്ച് കുരങ്ങന്റെ പ്രവൃത്തികൾ താൻ റെക്കോഡ് ചെയ്യുകയായിരുന്നുവെന്നും നടി സൗന്ദര്യ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കകം വൈറലായി. ട്വിറ്ററിൽ 64,000 പേരാണ് വിഡിയോ കണ്ടത്.
ഇൻസ്റ്റഗ്രാമിലെ വീഡിയോ ഒരു ലക്ഷത്തിലേറെ പേരും കണ്ടു. അനുപം ഖേർ, ഹിമാൻഷ് കോഹ്ലി, ജിമ്മി ഷെർഗിൽ എന്നിവർക്കൊപ്പം റാഞ്ചി ഡയറീസ് എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവിൽ അഭിനയിച്ചത്.