വാളും പരിചയുമേന്തി കട്ടകലിപ്പിൽ മമ്മൂട്ടി; മാമാങ്കത്തിന്റെ മരണമാസ്സ് ഐറ്റം പുറത്ത്

24

മലയാള സിനിമയക്ക് ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും അടക്കമുള്ള വീര ചിത്രങ്ങൾ സമ്മാനിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രമാണ് മാമാങ്കം.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

Advertisements

വാളും പരിചയുമേന്തി പോരാടുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമാണ് പോസ്റ്ററിലുള്ളത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വർക്കുകളിലൊന്നാണ് ചിത്രത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസിവ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമിക്കുന്നത്.
മലയാളത്തിനുപുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്.

എം. പത്മകുമാർ സംവിധാനംചെയ്യുന്ന ചിത്രത്തിൽ സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

പ്രാചി തെഹ്ലാൻ, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Advertisement